Politics

‘ഈ ഘട്ടത്തില്‍ ഞങ്ങള്‍ 100 ശതമാനം ഒപ്പമുണ്ട്’; രോഗാവസ്ഥയിലുള്ള അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം 

കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്‌നേഹ സന്ദേശം. അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ താനും പാര്‍ട്ടിയും ആശംസിക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം.

അരുണ്‍ ജെയ്റ്റ്‌ലി സുഖമില്ലാതിരിക്കുന്നു എന്ന് കേട്ടതില്‍ ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രതി ദിവസേന അദ്ദേഹത്തോട് പോരടിക്കുന്നവരാണ് ഞങ്ങള്‍. അദ്ദേഹം എത്രയും പെട്ടെന്ന് രോഗമുക്തനാകാന്‍ ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും സ്‌നേഹവും ആശംസകളും നേരുന്നു. മിസ്റ്റര്‍ ജെയ്റ്റ്‌ലി, ഈ പ്രതിസന്ധിഘട്ടത്തില്‍ ഞങ്ങള്‍ നൂറുശതമാനവും താങ്കളുടേയും കുടുംബത്തിന്റേയും ഒപ്പമുണ്ട്.  
രാഹുല്‍ ഗാന്ധി  

റഫേല്‍ ഇടപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അരുണ്‍ ജെയ്റ്റ്‌ലിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ രൂക്ഷമായ വാക്‌പോര് തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആശംസയെത്തിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസപ്രമേയത്തിനിടെ മോഡിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ശേഷം രാഹുല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത് വാര്‍ത്തയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ തുടര്‍ ചികിത്സയ്ക്കായാണ് 66 കാരനായ ജെയ്റ്റ്‌ലി യുഎസിലേക്ക് പോയത്. ജെയ്റ്റ്‌ലി ആഴ്ച്ചയുടെ അവസാനം തിരിച്ചെത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. മോഡി സര്‍ക്കാരിന്റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ജെയ്റ്റ്‌ലി ചികിത്സ തേടിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരും ജെയ്റ്റ്‌ലിയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018