Politics

‘ധര്‍മ്മ സമരത്തില്‍ ജയമോ തോല്‍വിയോ ഇല്ല’; ശബരിമല സമരമാര്‍ഗത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന് ശ്രീധരന്‍ പിള്ള  

ശ്രീധരന്‍ പിള്ള
ശ്രീധരന്‍ പിള്ള

ബിജെപിയുടെ ശബരിമല സമരം ധര്‍മ്മസരമാണെന്നും ധര്‍മസമരത്തില്‍ ജയമോ തോല്‍വിയോ ഇല്ലെന്നും സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. സമാധാനമാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടരണോ വേണ്ടയോ എന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. ചിലപ്പോള്‍ സമരമാര്‍ഗത്തില്‍ മാറ്റം വരുത്തിയേക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് ശബരിമലയിലേത് ധര്‍മ്മസമരമാണ്. ധര്‍മ്മസമരത്തില്‍ ജയമോ തോല്‍വിയോ ഇല്ല. സമാധാന മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്.  
പി എസ് ശ്രീധരന്‍ പിള്ള  

കമ്മ്യൂണിസ്റ്റ് തീവ്രവാദികളേയും രാജ്യവിരുദ്ധരേയും നിരീശ്വരവാദികളേയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റാനാണ് സിപിഐഎം ശ്രമിക്കുന്നത്. ശബരിമലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശമാണ് സിപിഐഎമ്മിനുള്ളത്. ആരേയും ബലം പ്രയോഗിച്ച് കയറ്റണമെന്ന് കോടതി പറഞ്ഞിട്ടില്ല. തന്ത്രത്തിലൂടെ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ ബിജെപി നേടിയ വിജയം ബംഗാളിലും ത്രിപുരയിലും സിപിഐഎം ഇല്ലാതായതിനെ ഓര്‍മിപ്പിക്കുന്നതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018