Politics

ഈ യുവാവോ മായാവതിയുടെ രാഷ്ട്രീയ പിന്‍ഗാമി?; ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ അരങ്ങേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ 

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ച സമയത്തായിരുന്നു ബിഎസ്പി അദ്ധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടെ 63ാം ജന്മദിനാഘോഷങ്ങള്‍ നടന്നത്. സഖ്യം രാജ്യമൊട്ടാകെ ശ്രദ്ധ ആകര്‍ഷിച്ചതിനെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങളും മറ്റ് പ്രമുഖരും ജന്മദിന ആഘോഷ വേദിയിലെത്തിയിരുന്നു. ഈ ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കേ വേദിയിലുണ്ടായിരുന്ന ഒരു യുവാവ് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും സഖ്യകക്ഷി നേതാക്കളുടെയും ശ്രദ്ധ കവര്‍ന്നിരുന്നു. ആരാണ് ആ യുവാവ് എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. ഈ യുവാവാണോ മായാവതിയുടെ പിന്‍ഗാമിയെന്ന ചോദ്യവും പലരും ചോദിച്ചു.

ജന്മദിനാഘോഷ വേദിയില്‍ നീല കോട്ടിട്ട് മായാവതിയുടെ തൊട്ട് നിന്നിരുന്ന യുവാവിന്റെ പേര് ആകാഷ് കുമാര്‍. മായാവതിയുടെ അനന്തരവന്‍. മായാവതിയുടെ സഹോദരന്‍ അനന്ത്കുമാറിന്റെ മകനായിരുന്നു അത്. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകാഷിനെ മത്സരിപ്പിച്ച് രാഷ്ട്രീയ രംഗത്ത് അവതരിപ്പിക്കാനാണ് മായാവതിയുടെ പദ്ധതിയെന്നാണ് വിവരം.

ആകാഷിനെ ബിഎസ്പിയുടെ യുവജന സംഘടനയുടെ ഭാരവാഗിയാക്കാനും മായാവതിക്ക് പദ്ധതിയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പക്ഷെ ഒരു നേതാക്കളും ഈ വിവരം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ ആലോചനകളില്‍ മായാവതി ആകാഷില്‍ നിന്ന് ഉപദേശം തേടിവരുന്നുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നേരത്തെ ബിഎസ്പിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഉപയോഗിക്കാനുള്ള ഉത്തരവാദിത്വം ആകാഷിന് നല്‍കിയിരുന്നു. എന്നാല്‍ കാമറക്ക് മുമ്പില്‍ ആകാഷ് വന്നിരുന്നില്ല.

ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ആകാഷിന്റെ പിതാവ് ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാദ്ധ്യക്ഷനായി നിയോഗിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേതിന് സമാനമായ തീരുമാനമാണ് മായാവതി എടുക്കാന്‍ പോവുന്നത്. അനന്തരവനായ അഭിഷേക് ബാനര്‍ജിയെയാണ് മമത തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കാണുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018