Politics

ഉത്തര്‍പ്രദേശില്‍ ബിജെപി തകരുമെന്ന് ഇന്ത്യ ടുഡേ സര്‍വേ: എസ്പി-ബിഎസ്പി സഖ്യത്തിന് 58 സീറ്റ് വരെ; ഒറ്റയ്ക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും

ഉത്തര്‍പ്രദേശില്‍ മോഡിക്കെതിരെ രൂപം കൊണ്ട എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കുമെന്ന് സര്‍വേ ഫലം. 2014ലെ തെരഞ്ഞെടുപ്പില്‍ നാമാവശേഷമായിപ്പോയ മൂന്ന് പാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെടുന്നതിലൂടെ എണ്‍പതില്‍ അന്‍പത്തിയെട്ട് സീറ്റുകള്‍ വരെ നേടി തിരിച്ചു വരുമെന്നാണ് ഇന്ത്യ ടുഡേയും കാര്‍വിയും നടത്തിയ സര്‍വേ സൂചിപ്പിക്കുന്നത്.

2014ല്‍ 73 സീറ്റുകള്‍ നേടി തൂത്തുവാരിയ ബിജെപിക്ക് പതിനെട്ടു സീറ്റ് മാത്രമാണ് ഇത്തവണ നേടാന്‍ കഴിയുക. ബിജെപിക്ക് ഫലം തിരിച്ചടിയാവുമെന്ന് സര്‍വേ പറയുമ്പോള്‍ തന്നെ സഖ്യത്തില്‍ പങ്കു ചേരാത്തത് കോണ്‍ഗ്രസിന്റെ കാര്യത്തിലും പ്രതിഫലിക്കും. നിലവില്‍ രണ്ട് സീറ്റുമാത്രമുള്ള കോണ്‍ഗ്രസിന് നാലു സീറ്റ് മാത്രമാണ് നേടാനാകുക എന്നാണ് സര്‍വേ പറയുന്നത്.

എന്നാല്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ ആകെ 75 സീറ്റും സ്വന്തമാക്കാമെന്നും ബിജെപിയെ 75ല്‍ നിന്ന് വെറും അഞ്ചിലേക്ക് ചുരുക്കാമെന്നും സര്‍വേ പറയുന്നു.

2014ല്‍ ബിജെപി-അപ്‌നാദള്‍ സഖ്യം നേടിയ 43.3 ശതമാനം വോട്ട് 36 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് 7.5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിക്കും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ വോട്ട് 42.8ല്‍ നിന്ന 46 ശതമാനമായി ഉയരുമെന്നും സര്‍വേ പറയുന്നു.

80 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശ് വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണയകമാണ്. നേരത്തെ സഖ്യത്തിനില്ലെന്നും 80 സീറ്റിലും തനിച്ചു മത്സരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. മോഡിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത 2478 പേരായിരുന്നു സര്‍വേയില്‍ പങ്കെടുത്തത്. ബിജെപിക്കെതിരെ സംസ്ഥാനത്തെ ജനങ്ങള്‍ പ്രതികരിക്കുമെന്ന് വ്യക്തമാക്കുന്ന വോട്ടിങ്ങില്‍ സഖ്യത്തിലില്ല എന്ന കോണ്‍ഗ്രസ് തീരുമാനം കുറച്ചെങ്കിലും ബിജെപിക്ക് തന്നെ ഗുണകരമാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018