Politics

ടിഡിപി സഖ്യവും പൊളിയുന്നു? ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്; സഖ്യം ദേശീയ തലത്തില്‍ മാത്രമെന്ന് പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി

പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് മോഡിക്കെതിരായി മഹാസഖ്യം രൂപീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങുന്നു. ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാന്‍ ആഹ്വാനം ചെയ്യുമ്പോഴും തെരഞ്ഞെടുപ്പില്‍ സഖ്യത്തിനൊപ്പം ചേരാതെ തനിച്ചു മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ പങ്കു ചേരാതെ എല്ലാ സീറ്റിലും തനിച്ചു മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ കോണ്‍ഗ്രസ് ആന്ധ്രപ്രദേശിലും പോരാട്ടം തനിച്ചു തന്നെയായിരിക്കുമെന്ന് ഇന്ന് പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയാണ് ടിഡിപിയുമായി സഖ്യത്തിലില്ലെന്നറിയിച്ചത്. നേരത്തെ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു സഖ്യത്തിനായി പ്രതിപക്ഷ കക്ഷികളെ കാണുകയും അവരെ ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 സീറ്റുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കും. ടിഡിപിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത് ദേശീയ തലത്തിലാണ്, അതുമായി സംസ്ഥാനത്തിന് ബന്ധമൊന്നുമില്ല.
ഉമ്മന്‍ ചാണ്ടി

ആന്ധ്രയിലെ പതിമൂന്ന് ജില്ലകളിലും ഫെബ്രുവരി പതിമൂന്നിന് ബസ് യാത്ര സംഘടിപ്പിക്കുമെന്നും പിസിസി യോഗത്തിനു ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ വര്‍ക്കിങ്ങ് പ്രസിഡന്റാക്കിയ നിയമിച്ചതും ഉമ്മന്‍ ചാണ്ടി സ്വാഗതം ചെയ്തു. പ്രിയങ്കയെ പോലെ ബുദ്ധിമതിയായ നേതാവ് ദേശീയ രാഷ്ട്രീയത്തിനാവശ്യമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

മുന്‍പ് മഹാസഖ്യത്തിനായി ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയുമടക്കം ക്ഷണിച്ചുവെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയുടെ പേര് ഇപ്പോള്‍ മുന്നോട്ട് വയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നായിരുന്നു നിലപാട്.

ബീഹാറില്‍ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാനാവില്ലെന്നാണ് ആര്‍ജെഡി നിലപാട്. പുതിയ രാഷ്ട്ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ ആര്‍ജെഡി നിലപാട് കടുപ്പിച്ചാല്‍ അവിടെയും സഖ്യത്തിലേര്‍പ്പെടാതിരിക്കാനാണ് സാധ്യത. പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് ആംആദ്മി പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018