Politics

‘തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം പ്രിയങ്ക തീരുമാനിക്കും’; രണ്ട് മാസത്തേക്കല്ല യുപിയിലേക്ക് അയച്ചതെന്ന് രാഹുല്‍ ഗാന്ധി; ബിജെപി ഇപ്പോള്‍ പരിഭ്രമത്തിലാവും 

പ്രിയങ്ക ഗാന്ധി വദ്ര കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നത് തനിക്ക് വ്യക്തിപരമായും വളരെ സന്തോഷമുള്ള കാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് എത്തിയ പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം പ്രിയങ്ക തന്നെ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായി പ്രിയങ്കയെ ഒരു ദൗത്യമാണ് ഏല്‍പ്പിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് മാസത്തേക്കല്ല പ്രിയങ്കയെ ഉത്തര്‍പ്രദേശിലേക്ക് നിയമിച്ചതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മല്‍സരിക്കണമോയെന്ന കാര്യം പ്രിയങ്കയാണ് നിശ്ചയിക്കുക. അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അങ്ങനെ. എനിക്ക് പറയാനുള്ള പ്രധാന കാര്യം ഒരു കാര്യത്തിലും പിന്നിലേക്ക് ഇല്ലെന്നാണ്. എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത് ഉത്തര്‍പ്രദേശിലായാലും ഗുജറാത്തിലായാലും.
രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കിഴക്കന്‍ മേഖലയുടെ ചുമതലയാണ് 47 വയസുകാരിയായ പ്രിയങ്കയ്ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

പ്രിയങ്കയുടെ നിയമനം ബിജെപിയെ പരിഭ്രമത്തിലാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി അമേഠിയില്‍ പ്രതികരിച്ചു. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണെന്നും മികച്ച പ്രവര്‍ത്തനം നടത്തുമെന്നും സന്തോഷത്തോടെയാണ് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരത്തെ കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്റെ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് എഐസിസി കോണ്‍ഗ്രസ് അധ്യക്ഷന്റ് തീരുമാനം പുറത്തുവിട്ടത്. പ്രിയങ്ക കിഴക്കന്‍ മേഖല നോക്കുമ്പോള്‍ ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലയുടെ ചുമതല തന്റെ വിശ്വസ്തന്‍ ജ്യോതിരാദിത്യ നിന്ധ്യയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയിരിക്കുന്നത്.

ബിജെപി താറുമാറാക്കിയ ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പറയാനുള്ളത് ഞങ്ങള്‍ നിങ്ങള്‍ക്ക് പുതിയ ദിശാസൂചിക നല്‍കുമെന്നാണ്. ഈ രണ്ട് യുവനേതാക്കളേയും ഉത്തര്‍പ്രദേശിന് നല്‍കുന്നത് യുപിയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റാനാണ്.
രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശില്‍ പുതിയ ചിന്തയും പുതിയ ആശയവും ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. മായാവതിയും ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യമുണ്ടാക്കിയതിനുള്ള തിരിച്ചടിയാണ് യുപിയെ കേന്ദ്രീകരിച്ചു കോണ്‍ഗ്രസ് ശക്തിപ്പെടുത്താനുള്ള നീക്കമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി ഇങ്ങനെ. മായാവതിയും അഖിലേഷുമായി യാതൊരു പ്രശ്‌നവുമില്ല. എവിടെ സാധ്യമാണെങ്കിലും അവരുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണ്. എല്ലാവര്‍ക്കും ഒരു പൊതു ശത്രുവാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018