Politics

ദുബൈ വഴി അമേരിക്കയിലേക്ക്: പ്രിയങ്കയെ രാഷ്ട്രീയത്തില്‍ ഇറക്കാനുള്ള രാഹുലിന്റെ ദൗത്യം പൂര്‍ത്തിയായത് ഇങ്ങനെ   

പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള സുപ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിച്ചേര്‍ന്നത് ഒരാഴ്ച മുമ്പ്. അമേരിക്കയില്‍ പ്രിയങ്കയുമായി നടത്തിയ കൂടിച്ചേരലിന് ഒടുവിലായിരുന്നു ആ തീരുമാനം.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സജീവ സാന്നിധ്യം ഉറപ്പിക്കാനായി ഒരാഴ്ച മുമ്പ് രാഹുല്‍ ചെന്നത് ദുബൈയിലായിരുന്നു. മൂന്ന് ദിവസം തുടര്‍ന്ന ദുബൈ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ തിരിച്ചത് അമേരിക്കയിലേക്ക്. ഒറ്റ ദൗത്യം മാത്രമേ ആ യാത്രയില്‍ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഇറങ്ങേണ്ടതിന്റെ അനിവാര്യത സഹോദരിയെ ബോധ്യപ്പെടുത്തുക.

അതുവരെ പ്രിയങ്ക ഇക്കാര്യത്തില്‍ പൂര്‍ണ സമ്മതം മൂളിയിരുന്നില്ല. രാഹുലിന് മുമ്പേ കോണ്‍ഗ്രസ് അണികള്‍ പ്രതീക്ഷയോടെ കാത്തിരുന്നത് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശമായിരുന്നു. രാഹുല്‍ വന്നതിന് ശേഷവും പ്രിയങ്കയെ വിളിക്കൂ എന്ന മുദ്രാവാക്യം അണികള്‍ പലയിടത്തും പലഘട്ടങ്ങളിലായി മുഴക്കി. അപ്പോഴെല്ലാം പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വവും മൗനം പാലിച്ചു.

രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പേ തന്നെ പ്രിയങ്ക ഏതാണ്ട് സമ്മതം മൂളിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. സമയം എപ്പോള്‍ എന്നതായിരുന്നു പ്രധാനം. സാവധാനം രാഷ്ട്രീയത്തില്‍ ഇറങ്ങുകയെന്ന പ്രിയങ്ക തീരുമാനിച്ചു. ഇതാണ് ഏറ്റവും അനിവാര്യമായ സമയമെന്ന് രാഹുല്‍ നിലപാടെടുത്തു. രോഗം അലട്ടുന്ന സോണിയാഗാന്ധി സജീവ രാഷ്ട്രീയത്തില്‍നിന്ന് ഏറെക്കുറെ പിന്‍വാങ്ങി തുടങ്ങിയ സാഹചര്യത്തില്‍ പ്രിയങ്കയുടെ സാന്നിധ്യം ഒട്ടും വൈകിക്കരുതെന്ന രാഹുല്‍ ഉറപ്പിച്ചു.

രാഷ്ട്രീയം തിളച്ചുമറിയുമ്പോഴും പാര്‍ട്ടിയും അണികളും ആവശ്യപ്പെട്ടപ്പോഴും മക്കളും കുടുംബവും എന്നതായിരുന്നു പ്രിയങ്കയുടെ തീരുമാനം. അതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. അഖിലേഷും മായാവതിയും തെരഞ്ഞെടുപ്പ് ധാരണയിലെത്തിയതോടെ ഉത്തര്‍പ്രദശില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെല്ലാം നിറംമങ്ങിയിരുന്നു. അതുകൊണ്ടുതന്നെ അണികളെ ഉത്തേജിപ്പിക്കാന്‍ പോന്ന ചടുലമായ തീരുമാനം കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. അതാണ് ഇപ്പോഴുണ്ടായത്. അമേരിക്കയില്‍ ഇരുവരും സംസാരിച്ച് ഇതില്‍ അന്തിമ തീരുമാനമായി.

ഇപ്പോള്‍ അമേരിക്കയിലുള്ള പ്രിയങ്ക ഫെബ്രുവരി ആദ്യവാരം മടങ്ങിയെത്തും. അതോടെ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകും. പ്രിയങ്കയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് പാര്‍ട്ടി തലത്തില്‍ നിര്‍ദേശം കൊടുത്തുകഴിഞ്ഞു. രാഹുല്‍-പ്രിയങ്ക ദ്വയം ദേശീയ രാഷ്ട്രീയത്തെ ചലിപ്പിക്കുന്ന ദിനങ്ങളാണ് ഇനി എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കിയുള്ള തീരുമാനത്തോടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഒരേസമയം ഗാന്ധി കുടുംബത്തില്‍നിന്ന് മൂന്നുപേരായി. സോണിയയുടെ റായ്ബറേലിയില്‍ പ്രിയങ്ക ഇത്തവണ മത്സരിക്കാനുള്ള സാധ്യതയും സജീവമായി നിലനില്‍ക്കുന്നു.

പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ഉത്തര്‍പ്രദേശിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും നിര്‍വ്വഹിക്കും. യുവത്വത്തിന് മുന്‍തൂക്കം കൊടുക്കുന്നതായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയം എന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018