Politics

‘പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതി, പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശം’, സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതി, എന്നാല്‍ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യമെന്നായിരുന്നു സുധാകരന്റെ പ്രസംഗം.

കാസര്‍ഗോഡ് കളക്ട്രേറ്റ് സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രസംഗത്തിലുടന്നീളം സുധാകരന്‍ ഉന്നയിച്ചത്. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി എന്നും, പിണറായിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യും. ഒരു വിവരവുമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ സമരത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യുഡിഎഫ് നേതാക്കള്‍ ഉന്നയിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുളള ഭരണമാണോ ഇവിടെ നടക്കുന്നതെന്നും, ഏതെങ്കിലും വ്യക്തിത്വമുളള ഒരു മന്ത്രിയെ ഈ മന്ത്രിസഭയില്‍ കാണിക്കാന്‍ കഴിയുമോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.നട്ടെല്ലുളള ഒരു മന്ത്രി ഈ സെക്രട്ടറിയേറ്റിലുണ്ടോ? കെടുകാര്യസ്ഥയുളള, കേരളത്തെ കുട്ടിച്ചോറാക്കിയ ഭരണമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018