Politics

‘കോണ്‍ഗ്രസിന് പാര്‍ട്ടിയെന്നാല്‍ കുടുംബം, കുടുംബത്തെ എതിര്‍ക്കുന്നത് അവിടെ കുറ്റകൃത്യം’;പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവിനെ പരിഹസിച്ച് മോഡി 

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നിരിക്കെ മറ്റ് ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടിയെന്നായിരുന്നു മോഡിയുടെ പരിഹാസം. കുടുംബത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസില്‍ കുറ്റകൃത്യമാണെന്നും മഹാരാഷ്ട്രയില്‍ ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കവെ മോഡി പറഞ്ഞു.

മോഡിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെട്ട കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി സ്ഥാനമാണ് പ്രയങ്കയ്ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന് മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ പ്രകീര്‍ത്തിക്കുമ്പോഴാണ് ബിജെപി നേതാക്കളുടെ എതിര്‍പ്പ്.

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെയും മോഡി പിന്തുണച്ചു. സാമ്പത്തിക സംവരണത്തെ പൂര്‍ണ്ണ മനസോടെയല്ലാതെ ബില്ലിന് വോട്ട് ചെയ്തവര്‍ ഇപ്പോള്‍ കോടതിയെ സമീപിക്കുകയാണെന്നും അവര്‍ ബില്‍ നടപ്പാക്കുന്നതിന് ഒരിക്കലും താത്പര്യം അറിയിച്ചിരുന്നില്ലെന്നും മോഡി പറഞ്ഞു.

സാമ്പത്തിക സംവരണം നടപ്പാക്കുന്ന്ത് ഇപ്പോഴുള്ള സംവരണ വിഭാഗത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന വാദിച്ച പ്രധാനമന്ത്രി ജനറല്‍ വിഭാഗത്തിലെ സാധാരണ കുട്ടികള്‍ക്കും ഇനി മുതല്‍ ഐഐഎമ്മിലും ഐഐടികളിലും പഠിക്കാന്‍ പോകാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ കോണ്‍ഗ്രസ് നീക്കം ബിജെപിയെ പരിഭ്രമത്തിലാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരക്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

പ്രിയങ്കയെ നിയോഗിച്ചിരിക്കുന്നത് പ്രധാനപ്പെട്ട ഒരു ദൗത്യത്തിനാണെന്നും ഇതിന് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഫലമുണ്ടാവുകയെന്നും മറ്റെല്ലാം പ്രദേശങ്ങളിലും പ്രതിഫലിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വൊഹ്റ പറഞ്ഞു.

ബിജെപിയും എസ്പി ബിഎസ്പി സഖ്യവും തമ്മില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ യുപിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സാധ്യമാക്കുകയെന്ന ദുഷ്‌ക്കരമായ ദൗത്യമാണ് പ്രിയങ്കയുടെ ചുമലിലുള്ളത്.

രാഹുല്‍ സജീവരാഷ്ട്രീയത്തിലിറങ്ങി 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രിയങ്കയെത്തുന്നത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേല്‍ക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018