Politics

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല 

വളരെ നാളത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്പെടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പ്രിയങ്കാ ഗാന്ധിയെത്തി. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി വദ്രയെ പാര്‍ട്ടി നിയമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയില്‍ വന്‍ അഴിച്ചുപണിയും പാര്‍ട്ടി നടത്തി. കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും രാഹുല്‍ ഗാന്ധി നിയമിച്ചു. കര്‍ണാടകയുടെ ചുമതലയിലും കെ സി വേണുഗോപാല്‍ തുടരും. ബിജെപിയുടെ ഓപ്പറേഷന്‍ താമര പ്രതിസന്ധിഘട്ടത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങളെ ഏകോപിപ്പിച്ച കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറായാക്കുകയായിരുന്നു.

സംഘടനാ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടിനെ മാറ്റിയാണ് കെസി വേണുഗോപാലിനെ തത്സഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിച്ചത്. ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനാലാണ് സംഘടനാ ചുമതല കെസി വേണുഗോപാലിന് നല്‍കിയത്. എഐസിസി വാര്‍ത്താകുറിപ്പില്‍ ഗെഹ്ലോട്ടിനെ അഭിനന്ദിക്കുന്നുമുണ്ട് പാര്‍ട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് ഭരണം നേടാന്‍ നിര്‍ണായകമായതിനാല്‍ തന്റെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യയേയും ഉത്തര്‍പ്രദേശിന്റെ ചുമതലയിലേക്ക് രാഹുല്‍ ഗാന്ധി കൊണ്ടുവന്നിട്ടുണ്ട്. കിഴക്കന്‍ പ്രദേശം പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലാകുമ്പോള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല രാഹുല്‍ ഗാന്ധി ജ്യോതിരാദിത്യ സിന്ധ്യയേയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് സിന്ധ്യയുടെ നിയമനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018