Politics

രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് തുറന്നുസമ്മതിച്ചെന്ന് ബിജെപി; പ്രിയങ്ക രാഹുലിനുള്ള ഊന്നുവടിയെന്നും പരിഹാസം 

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം കോണ്‍ഗ്രസ് തുറന്നുസമ്മതിച്ചതാണെന്ന് ബിജെപി. മഹാസഖ്യത്തില്‍ ആരും ഉള്‍പ്പെടുത്താത് കൊണ്ട് ആശയറ്റ് ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ഒരു ഊന്നുവടി കണ്ടെത്തുകയായിരുന്നു എന്നാണ് ബിജെപിയുടെ പരിഹാസം. പ്രിയങ്ക ഗാന്ധി സഹോദരനായ രാഹുല്‍ ഗാന്ധിക്ക് ശരിക്കും ഒരു ഊന്നുവടിയാണെന്നും ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.

കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിനപ്പുറം ഒന്നും ചിന്തിക്കാനോ നോക്കാനോ കഴിയില്ലെന്നും ഇത് ഒരു വട്ടം കൂടി തെളിഞ്ഞിരിക്കുകയാണെന്നും സാംബിത് പത്ര പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന് മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ പ്രകീര്‍ത്തിക്കുമ്പോഴാണ് ബിജെപിയുടെ പരിഹാസം.

ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം, എന്നാല്‍ കോണ്‍ഗ്രസിന് കുടുംബമാണ് പാര്‍ട്ടി. എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ ഒരു കുടുംബത്തില്‍ നിന്നാണ്. രാഹുല്‍ ഗാന്ധി അങ്ങനെ പരാജയപ്പെട്ടു. അടുത്തതാരാണെന്ന് പുതിയ ഇന്ത്യ ചോദിച്ചു കൊണ്ടിരുന്നു. നെഹ്‌റുവിനും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അടുത്തതാര്?. ഒരേ ഒരു കുടുംബമല്ലേ.
സാംബിത് പാത്ര

നേരത്തെ കോണ്‍ഗ്രസ് നീക്കം ബിജെപിയെ പരിഭ്രമത്തിലാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരക്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

പ്രിയങ്കയെ നിയോഗിച്ചിരിക്കുന്നത് പ്രധാനപ്പെട്ട ഒരു ദൗത്യത്തിനാണെന്നും ഇതിന് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഫലമുണ്ടാവുകയെന്നും മറ്റെല്ലാം പ്രദേശങ്ങളിലും പ്രതിഫലിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വൊഹ്‌റ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ മുത്തശി ഇന്ദിര ഗാന്ധിയോട് ഉപമിച്ചായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം. പ്രിയങ്ക വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്.

ഈ യുവതി അവളുടെ മുത്തശിയെ പോലെയാണ്. ഇന്ത്യയിലെ ജനങ്ങള്‍ അവരെ സ്‌നേഹിക്കും. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനും സഹോദരനെ സഹായിക്കാനും ആഗ്രഹിക്കും. അവര്‍ ഒരു വലിയ വിജയമായി മാറും.
ഫറൂഖ് അബ്ദുള്ള

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018