Politics

രാഷ്ട്രീയത്തെ ‘ശുദ്ധീകരിക്കാന്‍’ ക്രൗഡ് ഫണ്ടിങ്; പുതിയ ജനകീയ ദൗത്യവുമായി കശ്മീരില്‍ ഐഎഎസ് രാജിവെച്ച ഷാ ഫൈസല്‍

ജമ്മു കശ്മീരിലെ രാഷ്ട്രീയത്തിലേയും ഭരണനിര്‍വ്വഹണ സ്ഥാപനങ്ങളിലേയും അഴിമതി അവസാനിപ്പിക്കുന്നതിനായി ജനകീയ കൂട്ടായ്മ ഒരുക്കാന്‍ ഇറങ്ങിതിരിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍. ജനകീയ കൂട്ടായ്മയ്ക്കുള്ള ധനസഹായം നല്‍കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടു. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം ആദ്യം ജോലിയില്‍ നിന്ന് രാജിവെച്ചതിലൂടെ ഫൈസല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. പ്രചാരണത്തിനു തുടക്കമിട്ട കാര്യം ഇന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

‘ഇത് മാറ്റത്തിനായുള്ള ജനങ്ങളുടെ മുന്നേറ്റം’ എന്നാണ് പ്രചാരണത്തെകുറിച്ച് 2010 ബാച്ചിലെ യുപിഎസ്‌സി സിവില്‍ സര്‍വീസിലെ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ പറഞ്ഞത്.

ജമ്മു കശ്മീരിലെ ഭരണസംവിധാനങ്ങളേയും രാഷ്ട്രീയത്തേയും അഴിമതി മുക്തമാക്കാനുള്ള യാത്രയുടെ ഭാഗമാണ് ഈ പ്രചാരണം. നിങ്ങളുടെ ചെറിയ സഹായത്താല്‍ ഷാ ഫൈസലിനെ സഹായിക്കുക. 
ട്വിറ്ററില്‍, ഷാ ഫൈസല്‍

പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ജോലിയില്‍ നിന്ന് രാജിവെച്ചതെന്ന് ഫൈസല്‍ രാജിവയ്ക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. കശ്മീരില്‍ ആളുകളെ കൊല്ലുന്നതില്‍ യാതൊരു കുറവുമില്ല. കേന്ദ്രസര്‍ക്കാരിന്റെ അത്മാര്‍ത്ഥയില്ലായ്മയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ അധികാര പ്രയോഗങ്ങളാല്‍ ആണ് രാജ്യത്തെ മുസ്ലീങ്ങള്‍ പരോക്ഷമായി അരികുവല്‍ക്കരിക്കപ്പെടുന്നതും രണ്ടാംകിട പൗരന്‍മാരാകുന്നതും. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശത്തെ അക്രമിക്കുന്നത് വഞ്ചനാപരമായ സമീപനമാണ്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ അസഹിഷ്ണതയുടെ സംസ്‌കാരം രൂപപ്പെടുന്നതും വെറുപ്പ് ഉണ്ടാക്കുന്നതും തീവ്ര ദേശിയബോധത്തില്‍ നിന്നാണെന്നും ഫൈസല്‍ വ്യക്തമാക്കിയിരുന്നു.

ഈ മാസം ആദ്യമാണ് ഫൈസല്‍ ജോലിയില്‍ നിന്ന് രാജിവെച്ചത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഫൈസല്‍ വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ അദ്ദേഹം ഇ-വാലറ്റ് വഴി പണം അയക്കാമെന്നും പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018