Politics

ജോസഫിന്റെ ആവശ്യത്തെ കോണ്‍ഗ്രസ് എങ്ങനെ നിരാകരിക്കും; 20 സീറ്റുകളില്‍ ധാരണയെത്തുമ്പോള്‍ യുഡിഎഫിലെ തീരാത്ത മുറിവുകള്‍  

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 20 സീറ്റുകളിലും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ യുഡിഎഫ്. എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനം ഇക്കാര്യത്തില്‍ അപസ്വരങ്ങളില്ലെന്ന സന്ദേശം നല്‍കാന്‍ കൂടിയുള്ളതാണ്.

അപ്പോഴും യുഡിഎഫില്‍ തിരികെയെത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫിന്റെ ആവലാതികള്‍ക്ക് പരിഹാരമാകുന്നില്ല. രണ്ട് സീറ്റ് ആണ് മാണി വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ യോഗത്തില്‍ ആവശ്യം ഉന്നയിച്ചെങ്കിലും അത് പരിഗണിക്കാവുന്ന ചര്‍ച്ചയായി ഉയര്‍ന്നതേയില്ല. 20 സീറ്റില്‍ ധാരണയായി എന്ന് മുല്ലപ്പള്ളി പറയുമ്പോഴും ജോസഫ് രണ്ടാം സീറ്റെന്ന വാദത്തില്‍നിന്ന് പിന്നാക്കം പോയില്ലെന്നതാണ് ശ്രദ്ധേയം.

രണ്ടാം സീറ്റിന് അര്‍ഹതയുണ്ടോ?

ഒരുഘട്ടത്തില്‍ യുഡിഎഫിനെ ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് മുന്നണിവിട്ട ശേഷം തിരിച്ചെത്തുകയും ചെയ്തതാണ് സമീപകാലത്തെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി ബന്ധം. ഈ രാഷ്ട്രീയ ചലനങ്ങളില്‍ ജോസഫ് വിഭാഗത്തിന്‌ യുഡിഎഫില്‍നിന്ന് കൂടുതലായി ഒന്നും ലഭിച്ചില്ലെന്ന അവരുടെ ആവലാതിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ട്.

ഇടതുമുന്നണിയുടെ ഭാഗമായി വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തിരിക്കുന്നതിനിടെയാണ് പിജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് മാണിയില്‍ ലയിക്കുന്നത്. കോണ്‍ഗ്രസിന് ഒട്ടും താല്‍പര്യമില്ലാത്തതായിരുന്നു ആ ലയനം. കേരള കോണ്‍ഗ്രസുകള്‍ കൂടിച്ചേര്‍ന്ന് വലിയ പാര്‍ട്ടിയായാലും സീറ്റുകള്‍ കൂടുതല്‍ നല്‍കില്ലെന്ന ഉറച്ച നിലപാട് അന്ന് കോണ്‍ഗ്രസ് സ്വീകരിച്ചു. മാണി വിഭാഗത്തിന് നല്‍കുന്ന നിയമസഭാ സീറ്റ് അവര്‍ ജോസഫ് വിഭാഗത്തിന് വീതം വെച്ച് തൃപ്തിപ്പെടണം എന്നതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നപ്പോള്‍ ലയനത്തില്‍ വലിയ നഷ്ടം സംഭവിച്ചത് ജോസഫ് വിഭാഗത്തിനാണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നേരത്തെ ഉണ്ടായിരുന്ന രണ്ട് മന്ത്രിസ്ഥാനം എന്നതില്‍ മാറ്റം വരുത്താനും കോണ്‍ഗ്രസ് തയ്യാറായില്ല. അപ്പോള്‍ നഷ്ടമുണ്ടായത് മാണി വിഭാഗത്തിന് തന്നെയായിരുന്നു. പിജെ ജോസഫിന് മന്ത്രിസ്ഥാനം നല്‍കേണ്ടിവന്നപ്പോള്‍ മാണി വിഭാഗത്തിന് കാലങ്ങളായി ലഭിച്ചിരുന്ന രണ്ടാം മന്ത്രി സ്ഥാനമെന്നത് ഇല്ലാതായി. ഈ രണ്ട് വിഭാഗങ്ങള്‍ക്കും രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്ന തീരുമാനവുമായാണ് യുഡിഎഫില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ കേരള കോണ്‍ഗ്രസ് ഉറച്ചുനിന്നത്.

ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസിലെ ഐ വിഭാഗം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ താല്‍പര്യത്തോടെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയെന്ന ആക്ഷേപത്തിലാണ് മാണി വിഭാഗം തെരഞ്ഞെടുപ്പിന് ശേഷം യുഡിഫില്‍നിന്ന് വിട്ട സ്വതന്ത്ര നിലപാട് എടുത്തത്. മുന്നണി വിടരുതെന്ന് കര്‍ശന നിലപാടിലായിരുന്നു അന്ന് പിജെ ജോസഫ് വിഭാഗം. മാണിയെ സമ്മര്‍ദത്തിലാക്കാനും മുന്നണിയില്‍ തന്നെ നിലയുറപ്പിക്കാനും കോണ്‍ഗ്രസ് ജോസഫിന്റെ സഹായം തേടുകയും ചെയ്തു. കോണ്‍ഗ്രസില്‍നിന്ന് നിരന്തര അവഗണനയുണ്ടായിട്ടും മുന്നണി ബന്ധം ഉപേക്ഷിക്കുന്നതിന് ജോസഫ് ഒരുങ്ങിയില്ല. ഇതിന് മുമ്പേ തന്നെ സീറ്റ് വിഭജന തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെയും ആന്‍ണി രാജുവിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരുനിര പുറത്തുപോയി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പഴും ജോസഫ് കോണ്‍ഗ്രസിനോടും യുഡിഎഫിനോടും അചഞ്ചലമായ കൂറ് പ്രകടിപ്പിച്ചു. മുന്നണിയില്‍ തുടരാന്‍ മാണിയെ പ്രേരിപ്പിച്ച ജോസഫ് വഴി തന്നെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും മാണിയിലേക്ക് എത്തിയത്. ഇതിന്റെ തുടര്‍ച്ചയായി ഉപാധികളില്ലാതെ കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ തിരിച്ചെത്തിച്ചതിന്റെ ക്രഡിറ്റ് പൂര്‍ണമായി അവകാശപ്പെടാന്‍ സാധിക്കുക ജോസഫിന് മാത്രം. ഇടതുമുന്നണിയിലേക്ക് മാറാനുള്ള മാണിയുടെ നീക്കങ്ങളെയെല്ലാം തടഞ്ഞത ജോസഫിന്റെ സമയോജിത ഇടപടെലുകളിലൂടെയായിരുന്നു.

മുന്നണിയെ ശക്തിപ്പെടുത്താന്‍ തിരിച്ചെത്തിയ കേരള കോണ്‍ഗ്രസിന് യുഡിഎഫ് നല്‍കിയത് രാജ്യസഭാ സീറ്റായിരുന്നു. ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് നിയോഗിച്ചപ്പോള്‍ ജോസഫ് വിഭാഗത്തിന് അപ്പോഴും നിരാശപ്പെടേണ്ടിവന്നു. ജോസഫ് വിഭാഗം യുഡിഎഫില്‍നില്‍ക്കാന്‍ നടത്തിയ ഈ ഉദ്യമങ്ങള്‍ളൊന്നും കോണ്‍ഗ്രസ് നേതൃത്വം അപ്പോഴും പരിഗണന നല്‍കിയിട്ടില്ല. രണ്ടാം സീറ്റ് എന്ന ജോസഫിന്റെ ആവശ്യത്തിന്റെ പ്രസക്തിയും ഇതാണ്. കോട്ടയം, ഇടുക്കി, എറണാകളും, തൃശൂര്‍ ജില്ലകളിലായി മധ്യകേരളത്തില്‍ നല്ലവേരോട്ടവും വയനാട്ടിലും കോഴിക്കോടും പത്തനംതിട്ടയിലും ജയപരാജയങ്ങള്‍ നിശ്ചയിക്കാവുന്ന വിധത്തിലുള്ള സ്വാധീന ശേഷിയും ഉണ്ടായിട്ടും ലീഗിനോളം പ്രധാന്യം കോണ്‍ഗ്രസ് നല്‍കുന്നില്ലെന്ന പരിഭവം കേരള കോണ്‍ഗ്രസ് നേതാക്കള്‍ അക്കമിട്ടുനിരത്തുന്നതാണ്. ഇത് യാഥാര്‍ഥ്യമെന്ന് അംഗീകരിക്കുമ്പോള്‍ തന്നെയാണ് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന കോണ്‍ഗ്രസിന്റെ ഉറച്ച നിലപാടും എന്നതാണ് ശ്രദ്ധേയം. മുന്നണിയെ ശക്തിപ്പെടുത്താന്‍ ജോസഫ് സ്വീകരിച്ച നിലപാടുകളെ തെരഞ്ഞെടുപ്പുകളിലെ സീറ്റുകളാക്കി മാറ്റേണ്ട ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൗശലപൂര്‍വം അവഗണിക്കുന്നതാണ രീതി.

ഇത്തവണ, ഇടുക്കി, ചാലക്കുടി, തൃശൂര്‍ സീറ്റുകളിലൊന്നാണ് രണ്ടാം സീറ്റായി ജോസഫ് ആവശ്യപ്പെട്ടത്. മുന്നണിയില്‍നിന്ന് പുറത്തുപോയി തിരിച്ചെത്തിയതിനാല്‍ തന്നെ ജോസഫിനായി അതിസമ്മര്‍ദം ചെലുത്താനുള്ള ശേഷിയും ധാര്‍മികതയും കെഎം മാണിക്ക് ഇല്ലതായി. അതുകൊണ്ടുതന്നെ സ്വന്തം അണികളെ തൃപ്തിപ്പെടുത്താന്‍ തനിച്ച് പോരാടേണ്ട നിലയിലാണ് പിജെ ജോസഫ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018