Politics

പ്രിയങ്ക എന്തുകൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക്?; മോഡി-യോഗി സ്വാധീന മേഖലയില്‍ ‘തുറുപ്പ് കാര്‍ഡ്’ ഇറക്കി കോണ്‍ഗ്രസ്      

എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനൊപ്പം ശ്രദ്ധേയമാകുന്നത് തെരഞ്ഞെടുത്ത പ്രവര്‍ത്തന മേഖല കൂടിയാണ്. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കിഴക്കന്‍ മേഖലയുടെ ചുമതലയാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയത്.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ പ്രസക്തി എന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാരാണസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഖോരക്പൂരും സ്ഥിതി ചെയ്യുന്നതാണ് കിഴക്കന്‍ ഉത്തര്‍പ്രദേശ്. ബിജെപിയും ആര്‍എസ്എസും ഉത്തര്‍പ്രദേശില്‍ തീവ്രസ്വാധീനം ഉറപ്പിക്കാന്‍ തിരഞ്ഞെടുത്ത മേഖല. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസിനെ പൂര്‍ണമായും കയ്യൊഴിഞ്ഞ സ്ഥലം. ഇവിടെ പാര്‍ട്ടി സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തി അണികളിലും ജനങ്ങളിലുമുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തി ജയസാധ്യത ഉറപ്പിക്കുകയെന്നതാണ് പ്രിയങ്കയയുടെ ദൗത്യം. അത് വെല്ലുവളി നിറഞ്ഞതുമാണ്. ദേശീയരാഷ്ട്രീയത്തില്‍ ഇതുവരെ നേരിട്ട് ഇടപെടാത്ത പ്രിയങ്കയ്ക്ക് ഈ ദൗത്യത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി എന്തു ചെയ്യാന്‍ കഴിയുമെന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകമാകും.

മോഡി-യോഗി സ്വാധീനമേഖലയില്‍ പ്രതിപക്ഷത്തിന് ജയിച്ചുകയറുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ബുദ്ധിപൂര്‍വകമായ രാഷ്ട്രീയ ദൗത്യം പ്രയോഗിച്ചാല്‍ അതൊട്ട് അസാധ്യമല്ലതാനും. യോഗി ആദിത്യാനാഥ് ഉത്തര്‍പ്രേദശ് മുഖ്യമന്ത്രിയായപ്പോള്‍ ഒഴിഞ്ഞ ഖോരക് പൂര്‍ ലോക്‌സഭാ സീറ്റില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച മത്സരിച്ചപ്പോള്‍ ബിജെപി അതി ദയനീയമായി പരാജയപ്പെട്ടു. പ്രതിപക്ഷ വോട്ടുകളിലെ യോജിപ്പ് ബിജെപി വോട്ടുകളെ നിഷ്പ്രഭമാക്കാന്‍ പോന്നതാണെന്നതിന്റെ തെളിവായിരുന്നു ആ തെരഞ്ഞെടുപ്പ് ഫലം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷും മായാവതിയും സഖ്യത്തിലേര്‍പ്പെട്ടുകഴിഞ്ഞു. രണ്ട് പാര്‍ട്ടികളും സീറ്റുകള്‍ വീതംവെച്ചെടുത്ത് മുന്നണി രൂപീകരണത്തിന്റെ സാങ്കേതിക കടമ്പകളും മറികടന്ന് വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രേദശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം മൂന്നാമാതാകുമെന്ന വിലയിരുത്തലുകല്‍ വരുമ്പോഴാണ് പ്രിയങ്കയെ നിയോഗിച്ചുള്ള കോണ്‍ഗ്രസിന്റെ പുതിയ നീക്കം. പിന്നാക്കം ചവിട്ടി കളിക്കാനില്ലെന്ന വ്യക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. തനിച്ചുള്ള പോരിലും കൂടുതല്‍ സീറ്റ് ഉറപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഹൃദയഭൂമിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയുടെ വാരാണസി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3,71,748 വോട്ട് ഭൂരിപക്ഷം നല്‍കിയ മണ്ഡലം. പോള്‍ ചെയ്തതിന്റെ 56 ശതമാനം വോട്ടും അന്ന് മോഡി സ്വന്തമാക്കി. മുഖ്യ എതിരാളി അരവിന്ദ് കെജ്രിവാളിന് 2,09,238 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഖോരക്പൂര്‍ അഞ്ച് തവണ യോഗി ആദിത്യനാഥ് ജയിച്ച സ്ഥലമാണ്. എസ്പി-ബിഎസ്പി സഖ്യം വരുന്നതിന് മുമ്പ് ബിജെപിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത സ്ഥലം. ഉപതരെഞ്ഞെടുപ്പില്‍ ഖോരക് പൂര്‍ കൈവിട്ടെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പില്‍ മേഖലയില്‍നിന്ന് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോഴും ബിജെപി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ലഭിച്ചത്. അമേഠിയും റായ്ബറേലിയും. ഇത്തവണ ത്രികോണ മത്സരത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് 26 സീറ്റുകളാണ്. അമേത്തിയും റായ്ബറേിക്കും പുറമെ പ്രതാപ്ഘട്ട്, കാന്‍പൂര്‍, ഉന്നാവോ, സുല്‍ത്താന്‍പൂര്‍, ബരാബങ്കി, മൊറാദാബാദ് എന്നിവയെല്ലാം കോണ്‍ഗ്രസ് ജയസാധ്യത തേടുന്ന മണ്ഡലങ്ങളാണ്.

മത്സര സാന്നിധ്യം പോലുമാകാതെ എതിരാളികള്‍ക്ക് ഈസി വാക്കോവര്‍ നല്‍കുന്ന രീതി ഒഴിവാക്കുകയെന്നതാണ് കോണ്‍ഗ്രസി ഇത്തവണ സ്വീകരിക്കുന്ന നയം. മത്സരരംഗത്ത് ശക്തമായ സാന്നിധ്യമായി പാര്‍ട്ടിയുണ്ടാകുമെന്ന സന്ദേശം അതിനായി നല്‍കുന്നു. ഇതിന്റെ ഭാഗം കൂടിയാണ് പ്രിയങ്കയെ ഇറക്കിയുള്ള നീക്കം. മോഡിയുടെയും യോഗിയുടെയും ശക്തികേന്ദ്രത്തില്‍തന്നെ പ്രിയങ്ക ചുമതലയേറ്റെടുക്കുമ്പോള്‍ അത് ഇരുവരെയും നേരിട്ട് വെല്ലുവിളിക്കുന്നതിന് തുല്യവുമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇപ്പോഴും മോഡിയും ബിജെപിയും പ്രചാരണത്തിന്റെ മുഖ്യവിഷയമായി ഉയര്‍ത്തുന്നത് നെഹ്‌റു കുടുംബത്തിലെപിന്മുറക്കാരുടെ സാന്നിധ്യമാണ്. അധിക്ഷപരൂപത്തിലുള്ള മോഡിയുടെ പരാമര്‍ശങ്ങളില്‍ പതറില്ലെന്ന സന്ദേശം കൂടിയാണ് പ്രിയങ്കയെ മോഡിയുടെ സ്വാധീന മേഖലയിലേക്ക് അയക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനാധാരം. പാര്‍ട്ടി അണികളെ പ്രവര്‍ത്തക്ഷമമാക്കാന്‍ പ്രിയങ്കയ്ക്ക സാധിച്ചാല്‍ മോഡിക്കും യോഗിക്കും തങ്ങളുടെ സ്വധീനമേഖലയില്‍ കൂടുതല്‍ ശ്രദ്ധയും സമയവും ചെലവഴിക്കേണ്ടിവരും. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഇരുവരെയും തളച്ചിടുകയെന്ന ദൗത്യമാണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018