Politics

മഞ്ജുവാര്യര്‍ രാഷ്ട്രീയത്തിലേക്ക്? കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്; കൂടിയാലോചനകള്‍ കഴിഞ്ഞതായി വിവരം

ഫയല്‍ചിത്രം 

നടി മഞ്ജുവാര്യര്‍ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു വാര്യര്‍ തീരുമാനിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ കഴിഞ്ഞതായും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യുമെന്നാണ് വിവരം.

തൃശൂര്‍ മണ്ഡലത്തെ ചുറ്റിപ്പറ്റിയും മഞ്ജുവാര്യരുടെ പേര് ഉയര്‍ന്നുവന്നിരുന്നു. അതേസമയം മഞ്ജുവിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. കോണ്‍ഗ്രസോ, മഞ്ജു വാര്യരോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വനിതാ മതിലിനെ പിന്തുണച്ചും, പിന്നീട് പിന്തുണ പിന്‍വലിച്ചും മഞ്ജുവാര്യര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.വനിതാ മതിലിന്റെ ഫേസ്ബുക്ക് പേജില്‍ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നടിയുടെ പിന്മാറ്റം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം''എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

എന്നാല്‍ ഇതിന് പിന്നാലെ കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കിലൂടെ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാരായ എം.എം മണിയും മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെതിരെ പരാമര്‍ശങ്ങളുമായി എത്തിയിരുന്നു.

മഞ്ജു വാരിയരെ പ്രതീക്ഷിച്ചല്ല വനിതാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നുമായിരുന്നു മന്ത്രി മണിയുടെ വാക്കുകള്‍. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കണം. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നായിരുന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018