Politics

‘രാഹുല്‍ ഗാന്ധിയെ ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു’; ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അല്‍പേഷ് താക്കൂര്‍ 

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിച്ച് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അല്‍പേഷ് താക്കൂര്‍ എംഎല്‍എ. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അല്‍പേഷ് താക്കൂര്‍. എന്നാല്‍ പ്രാദേശിമായി സംഘടനാ രംഗത്ത് പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ആരാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് രാഹുല്‍ ഗാന്ധിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എനിക്ക് രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ട്. 
അല്‍പേഷ് താക്കൂര്‍ 

ഗുജറാത്ത് ക്ഷത്രിയ താക്കൂര്‍ സേന എന്ന താക്കൂര്‍ സമുദായ സംഘടനയിലൂടെയാണ് അല്‍പേഷ് താക്കൂര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെതിരെ നിരവനധി പ്രക്ഷോഭങ്ങള്‍ നയിച്ച അല്‍പേഷിന് 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

തന്റെ സമുദായത്തിന് കോണ്‍ഗ്രസിനകത്ത് വേണ്ട പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് അല്‍പേഷ് താക്കൂര്‍ പറഞ്ഞു. പ്രാതിനിധ്യം ഇല്ലാതെ വെറും എംഎല്‍എ മാത്രമായിരിക്കാന്‍ തയ്യാറല്ലെന്നും അല്‍പേഷ് താക്കൂര്‍ പറഞ്ഞു.

മികച്ച നേതാക്കളുണ്ടെങ്കില്‍ മാത്രമേ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26ല്‍ 9 മുതല്‍ 10 വരെ സീറ്റുകള്‍ ഗുജറാത്തില്‍ ലഭിക്കുകയുള്ളൂ എന്നും അല്‍പേഷ് താക്കൂര്‍. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കാഴ്ച്ച വെച്ച പ്രകടനം ലോക്‌സഭ തെരഞ്ഞെടുപ്പിലും സാധ്യമായേക്കും എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018