Politics

കുടുംബാധിപത്യത്തിന്  കോണ്‍ഗ്രസിനെ പരിഹസിക്കുന്ന മോഡി പറയുമോ പീയൂഷ് ഗോയല്‍ മുതല്‍ രമണ്‍സിംങ് വരെയുള്ള അനവധി ബിജെപിക്കാരുടെ കുടുംബ കഥ?

ഞങ്ങള്‍ക്ക് പാര്‍ട്ടിയാണ് കുടുംബം. മറ്റ് ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കുടുംബാധിപത്യത്തെ ചര്‍ച്ച വിഷയമാക്കാന്‍ ബിജെപി ഉപയോഗിക്കുമെന്നതാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിങ്ങനെ നീളുന്ന കണ്ണികളില്‍ ഒടുവിലത്തെ ആളായി പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ അത് സ്വാഭാവികവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്ന ബിജെപിയുടെ അവസ്ഥയെന്താണ്. നെഹ്‌റുവിനോളമോ, ഇന്ദിരാഗാന്ധിയോളമോ പ്രശസ്തരല്ലെന്നെ ഉള്ളൂ, കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം മക്കളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചവരോ അല്ലെങ്കില്‍ അതിന്റെ ഗുണഭോക്താക്കളായവരോ ആണ്.

അടുത്ത മാസം ബജറ്റ് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയല്‍, മുന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെല്ലാം ബിജെപിയുടെ കുടുംബവാഴ്ച ലിസ്റ്റില്‍ ഉള്‍പ്പെടും.

ധനവകുപ്പിന്റെ അധികചുമതല ഏറ്റെടുത്ത പീയൂഷ് ഗോയല്‍ വാജ്‌പേയ് സര്‍ക്കാരില്‍ കപ്പല്‍ വകുപ്പ് മന്ത്രിയും ദേശീയ ട്രെഷറുമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകനാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തലമുറകൈമാറ്റത്തില്‍ കൂടുതല്‍ അനുഗ്രഹീതനാണ്. ഫട്‌നാവിസിന്റെ പിതാവും അവരുടെ സഹോദരിയും ബിജെപി നേതാക്കളാണ്. പിതാവ് ഗംഗാധര്‍പാന്ദ് നിയമസഭാംഗവും സഹോദരി ശോഭ മന്ത്രിയുമായിരുന്നു. മഹാരാഷ്ട്ര മുന്‍ മന്ത്രി അന്തരിച്ച ഗോപീനാഥ് മുണ്ടെയുടെ മക്കളാണ് വനിതാ-ശിശു ക്ഷേമ കാര്യമന്ത്രി പങ്കജയും ബീഡ് മണ്ഡലത്തില്‍ നിന്നുള്ള എംപി പ്രീതവും.

രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങിന്റെ മകനാണ് എംപി രാജ്‌വീര്‍ സിങ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കല്യാണ്‍ സിങായിരുന്നു യുപി മുഖ്യമന്ത്രി. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന സാഹിബ് സിങ് വര്‍മ്മയുടെ മകനാണ് ഡല്‍ഹി എംപി പര്‍വേഷ്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മകനായ പങ്കജ് സിങ് ഉത്തര്‍പ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറിയാണ്.

1990-'93 ല്‍ മിസോറാം ഗവര്‍ണറായിരുന്ന സ്വരാജ് കൗശല്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവും.

മുന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിന്റെ മകനാണ് എംപി അഭിഷേക് സിങ്. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ കേന്ദ്രമന്ത്രിയാണ്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ മുന്‍ ജബല്‍പൂര്‍ എംപി ജയശ്രീ ബാനര്‍ജിയുടെ മരുമകനാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018