Politics

നാഗ്പൂരിലെത്തി എട്ടാം മാസം പ്രണബിന് ഭാരത് രത്ന; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ പട്ടേല്‍ മോഡല്‍ രാഷ്ട്രീയനീക്കവുമായി ബിജെപി

പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് വേദിയില്‍ 
പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് വേദിയില്‍ 
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികള്‍ തങ്ങളാണെന്ന് സ്ഥാപിക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് പശ്ചിമബംഗാള്‍ ജനത ആദരവോടെ കാണുന്ന തലമുതിര്‍ന്ന നേതാവിന് മോഡി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കിയിരിക്കുന്നത്.

നാഗ്പൂരിലെ ആര്‍എഎസ്എസ് വേദിയിലെത്തി എട്ടാം മാസമാണ് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയെ തേടി മോഡി സര്‍ക്കാരിന്റെ ഭാരത് രത്‌ന എത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് പ്രണബ് കഴിഞ്ഞ വര്‍ഷം ജൂലൈ ഏഴിന് നാഗ്പൂരിലെ ആര്‍എസ്എസ് ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തിയത്. അതിനും കൃത്യം ഒരു വര്‍ഷം മുന്‍പത്തെ ജൂലൈ മാസത്തിലാണ് കോണ്‍ഗ്രസ് നല്‍കിയ പ്രസിഡന്റ് പദത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി അദ്ദേഹം ഒഴിഞ്ഞത്.

എതിരാളികള്‍ക്ക് രാഷ്ട്രീയനേട്ടം സമ്മാനിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം 'പ്രണബ് ദാ' തള്ളി. മകളും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ശര്‍മിഷ്ഠ മുഖര്‍ജി പരസ്യമായി പ്രകടിപ്പിച്ച എതിര്‍പ്പും ചെവിക്കൊള്ളാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം ആയിരക്കണക്കിന് സംഘ് പ്രവര്‍ത്തകരെ അഭിംസംബോധന ചെയ്ത് പ്രണബ് മുഖര്‍ജി സംസാരിച്ചു. ബഹുസ്വരതയേക്കുറിച്ചും സഹിഷ്ണുതയേക്കുറിച്ചും പ്രസംഗിച്ച അദ്ദേഹം ആര്‍എസ്എസ് സ്ഥാപക സര്‍സംഘ്ചാലക് കെ ബി ഹെഡ്‌ഗേവാറിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. 'ഭാരത മാതാവിന്റെ മഹാനായ പുത്രന് എന്റെ ആദരവും അഭിവാദ്യവും അര്‍പ്പിക്കാനാണ് ഞാനിന്ന് ഇവിടെ എത്തിയതെന്ന്' സന്ദര്‍ശക രജിസ്റ്ററില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. ആര്‍എസ്എസിനേയും ബിജെപിയേയും മുമ്പില്ലാത്ത വിധം എതിര്‍ക്കുന്നതിനിടെയുണ്ടായ പ്രണബിന്റെ നാഗ്പൂര്‍യാത്ര വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നല്‍കിയത്. സന്ദര്‍ശനത്തെ എതിര്‍ത്ത കോണ്‍ഗ്രസിന്റേത് സങ്കുചിത കാഴ്ച്ചപ്പാടാണെന്ന് ആരോപിച്ച ആര്‍എസ്എസ് പ്രണബ് മുഖര്‍ജി പക്വതയും അനുഭവപരിചയവുമുള്ള നേതാവാണെന്ന് വാഴ്ത്തി.

നാഗ്പൂരിലെത്തി എട്ടാം മാസം പ്രണബിന് ഭാരത് രത്ന; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ പട്ടേല്‍ മോഡല്‍ രാഷ്ട്രീയനീക്കവുമായി ബിജെപി

ആര്‍എസ്എസ് എടുത്തുപറഞ്ഞ പ്രണബിന്റെ 'പക്വതയും അനുഭവപരിചയവും' കോണ്‍ഗ്രസ് വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും അതിന്റെ നീരസം അദ്ദേഹത്തിന് ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നഷ്ടപ്പെട്ട പ്രധാനമന്ത്രിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ പ്രണബിനെ വിശേഷിപ്പിക്കുന്നത്. പി വി നരസിംഹ റാവുവിനും ആര്‍ വെങ്കിട്ടരാമനും ഒപ്പം ഇന്ദിരാ/രാജീവ് ഭരണകാലങ്ങളിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്ന അദ്ദേഹം. 1980-82 കാലഘട്ടത്തിലും 1984ലും ഇന്ദിരാ ഗാന്ധി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്നു പ്രണബ്. അതേ കാലയളവില്‍ തന്നെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിങ് സോണിയാ ഗാന്ധിയുടെ അപ്രതീക്ഷിതനീക്കത്തില്‍ രണ്ട് പതിറ്റാണ്ടിനിപ്പുറം പ്രധാനമന്ത്രിയായി. മനസ്സില്ലാമനസ്സോടെ രാഷ്ട്രീയ രംഗപ്രവേശം ചെയ്ത സോണിയാ ഗാന്ധിക്ക് വഴി കാട്ടിയായതും പ്രണബ് മുഖര്‍ജിയായിരുന്നു. തെരഞ്ഞെടുപ്പിലും മന്ത്രി പദവിയിലും പാര്‍ട്ടി നേതാവിന്റെ റോളിലും തിളങ്ങിയ പ്രണബ് പ്രധാനമന്ത്രി പദത്തിന് അര്‍ഹനായ പേരുകളില്‍ ഒന്നായിരുന്നു. പ്രണബ് ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാവല്ല എന്ന ന്യായീകരണം മാത്രമാണ് ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിച്ചത്. കോണ്‍ഗ്രസ് വെച്ചുനീട്ടിയ രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചെങ്കിലും പ്രണബ് തൃപ്തന്‍ അല്ലായിരുന്നു എന്ന് തന്നെ വേണം കരുതാന്‍.

നാഗ്പൂരിലെത്തി എട്ടാം മാസം പ്രണബിന് ഭാരത് രത്ന; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ പട്ടേല്‍ മോഡല്‍ രാഷ്ട്രീയനീക്കവുമായി ബിജെപി

പ്രണബിന്റെ അസംതൃപ്തിയാണ് ആര്‍എസ്എസും ബിജെപിയും ഇപ്പോള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ചുവടുറപ്പിക്കാന്‍ ഏതു തന്ത്രവും പയറ്റുമെന്ന നിലപാടിലാണ് ബിജെപി. രഥയാത്ര നടത്തുന്നത് പോയിട്ട് അമിത് ഷായുടെ ഹെലികോപ്ടര്‍ പോലും ഇറക്കില്ലെന്ന തരത്തില്‍ മമതാ ബാനര്‍ജി ബിജെപി പ്രചാരണങ്ങളെ പ്രതിരോധിക്കുന്നു. നിലവില്‍ രണ്ട് ലോക്‌സഭാ സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ബംഗാളിലുള്ളത്. 34 സീറ്റുകളുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികള്‍ തങ്ങളാണെന്ന് സ്ഥാപിക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. ഇതിനിടയിലാണ് പശ്ചിമബംഗാള്‍ ജനത ആദരവോടെ കാണുന്ന തലമുതിര്‍ന്ന നേതാവിന് മോഡി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഭാരതരത്‌ന നല്‍കി പ്രണബ് മുഖര്‍ജിയെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് വ്യക്തം. കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ചരിത്രപുരുഷനുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിനേയും സമാനരീതിയിലാണ് ആര്‍എസ്എസ് ഹൈജാക്ക് ചെയ്തിട്ടുള്ളത്. ആര്‍എസ്എസിനെ തലോടിയ 'മതേതരക്കാരന്‍' കൂടി ആയാണ് പട്ടേല്‍ ഇന്ന് വായിക്കപ്പെടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018