Politics

മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്; മുന്‍ ബിജെപി മുഖ്യമന്ത്രിയ്ക്ക് സീറ്റ് വാഗ്ദാനം, തള്ളാതെ ബാബുലാല്‍ ഗൗര്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ലഭിച്ച വന്‍തിരിച്ചടിയായിരുന്നു ഹിന്ദി ഹൃദയഭൂമിയെന്നറിയപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങളിലെ പരാജയം. അതില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് തവണ ഭരിച്ച മധ്യപ്രദേശും ചത്തീസ്ഗഡും കൈവിട്ട് പോയത് ബിജെപിയെ വല്ലാതെ തളര്‍ത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്റെ മുറിവുണങ്ങും മുന്‍പേ ബിജെപിക്ക് മധ്യപ്രദേശില്‍ വീണ്ടുമൊരടി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിന് സീറ്റ് വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചത്. വാഗ്ദാനം ബാബുലാല്‍ ഗൗര്‍ തള്ളിയില്ലെന്ന് മാത്രമല്ല പരിഗണി്ക്കുമെന്ന് മറുപടിയും പറഞ്ഞു. ബിജെപി നേതാക്കളുമായി ഇടഞ്ഞാണ് ബാബുലാല്‍ ഗൗര്‍ നില്‍ക്കുന്നതെങ്കിലും കോണ്‍ഗ്രസിന് കൈകൊടുക്കാനൊരുങ്ങുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. ഭോപ്പാല്‍ സീറ്റാണ് ബാഹുലാല്‍ ഗൗറിന് കോണ്‍ഗ്രസ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗാണ് തനിക്ക് ഭോപ്പാല്‍ സീറ്റ് വാഗ്ദാനം ചെയ്തതെന്ന് ബാബുലാല്‍ ഗൗര്‍ പറഞ്ഞു. ദിഗ്‌വിജയ് സിംഗുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ബാബുലാല്‍ ഗൗര്‍ പറഞ്ഞു.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും ബാബുലാല്‍ ഗൗറിന് സീറ്റ് നല്‍കിയിരുന്നില്ല. അന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി അവഗണിക്കുകയാണെന്നും എല്‍കെ അദ്വാനിയെ പോലുള്ളവരെ പോലും പരിഗണിക്കുന്നില്ലെന്നും ബാബുലാല്‍ ഗൗര്‍ പറഞ്ഞിരുന്നു.

നേരത്തെ കോണ്‍ഗ്രസ് കോട്ടയായിരുന്ന ഭോപ്പാല്‍ 1991 മുതല്‍ ബിജെപിയുടെ കൈവശമാണ്. ഇത്തവണ എന്ത് വിലകൊടുത്തും സീറ്റ് പിടിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ഇതിന്റെ ഭാഗമായി നടി കരീന കപൂറിനെ രംഗത്തിറക്കാന്‍ നോക്കിയെങ്കിലും വിജയിച്ചിരുന്നില്ല.

അതിനെ തുടര്‍ന്നാണ് ബാബുലാല്‍ ഗൗര്‍ എന്ന ആശയത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവായ ബാബുലാല്‍ ഗൗറിന് ബിജെപി സീറ്റ് നിഷേധിച്ചു എന്ന ആരോപണം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ കരുതുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018