Politics

ലോക്‌സഭാ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമെന്ന് കെസി വേണുഗോപാല്‍; ബിജെപിയെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാര്‍, ശബരിമലയില്‍ ജനങ്ങള്‍ സ്വാഗതം ചെയ്തത് കോണ്‍ഗ്രസ് നിലപാട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ടി വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരുതവണകൂടി അവര്‍ അധികാരത്തിലെത്തിയാല്‍ ജനാധിപത്യം പോലും അപകടത്തിലാകും. ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു.ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുന്നു. എതിര്‍സ്വരങ്ങളെ ഭീഷണിയിലൂടെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി രാജ്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ ബിജെപിയുടെ പരാജയം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചുമതലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ‘മാതൃഭൂമി’ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കെസി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

ബിജെപിയുടെ സീറ്റ് കുറയ്ക്കുന്നതിന് ഒന്നിച്ചുപോകാന്‍ കഴിയുന്ന പ്രാദേശിക കക്ഷികളുമായി ധാരണയുണ്ടാക്കും. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ചായിരിക്കും നിലപാട്. ആന്ധ്രയില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ചാണ്.കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും ഒന്നിച്ചുമത്സരിക്കും. തെരഞ്ഞെടുപ്പിനു ശേഷവും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന നിലപാടായിരിക്കും സ്വീകരിക്കുന്നത്. ബിജെപിയെ മാറ്റിനിര്‍ത്തിയുള്ള വിശാല ഐക്യം രാജ്യത്ത് വളര്‍ന്നുകഴിഞ്ഞു.
കെസി വേണുഗോപാല്‍

ഉത്തര്‍പ്രദേശിലെ ബിഎസ്പി-എസ്പി സഖ്യം കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്ന് പറഞ്ഞ വേണുഗോപാല്‍ ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്നും പ്രിയങ്കാഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പ്രതികരിച്ചു. ഇത്തവണ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കം വിജയിക്കില്ല. അവിടെ പരസ്പരം മത്സരിച്ച രണ്ട് പാര്‍ട്ടികള്‍ ഒന്നിക്കുമ്പോഴുള്ള സ്വാഭാവികപ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും ഇതെല്ലാം പരിഹരിച്ച് സഖ്യസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കണമോ എന്നത് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. സംഘടനാപ്രവര്‍ത്തനമായാലും മത്സരിക്കുന്നതായാലും ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥിക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വം ഒന്നിച്ച് തീരുമാനമെടുക്കും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ അണിനിരത്തിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക.
കെസി വേണുഗോപാല്‍

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനാണ് അംഗീകാരം ലഭിച്ചതും ജനങ്ങള്‍ സ്വാഗതം ചെയ്തതും. ഏത് മതമായാലും അവരുടെ വിശ്വാസവും ആചാരവും സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം കോണ്‍ഗ്രസ് വിശ്വാസികളോടൊപ്പമാണ്. എന്നാല്‍, ഇതിന്റെ പേരില്‍ ആക്രമണത്തിനും ക്രമസമാധാനം തകര്‍ക്കാനും കോണ്‍ഗ്രസ് പോയിട്ടില്ല. ബിജെപിയും സംഘപരിവാറും നടത്തിയ ആക്രമണങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018