Politics

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎക്ക് 99 സീറ്റുകള്‍ നഷ്ടമാകും; യുപിഎ 106 സീറ്റുകള്‍ കൂടുതല്‍ നേടുമെന്ന് ഇന്ത്യാ ടുഡെ സര്‍വെ 

ലോക്‌സഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രാധനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഭരണം നഷ്ടമാകുമെന്ന് ഇന്ത്യാടുഡെ- കാര്‍വി അഭിപ്രായ സര്‍വെ. 99 സീറ്റുകള്‍ എന്‍ഡിഎക്ക് നഷ്ടമാകുമെന്ന് സര്‍വെ പറയുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയായിരിക്കും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ഉണ്ടാവുകയെന്നാണ് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് 272 പേരാണ് ആവശ്യം. നിലവിലുള്ളതില്‍നിന്ന് 99 സീറ്റുകള്‍ കുറയുമ്പോള്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം എത്തിപ്പിടിക്കാനാകില്ല. 237 സീറ്റുകളില്‍ എന്‍ഡിഎയുടെ സീറ്റ് നില ഒതുങ്ങുമെന്നാണ് ഇന്ത്യാടുഡെ -കാര്‍വി പ്രവചനം. 2014ലെ ലോക്‌സഭാ തരെഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് കേവലം ഭൂരിപക്ഷത്തിനുള്ള 272 സറ്റ് മറികടക്കാനായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎയുടെ സീറ്റില്‍ വന്‍ കുതിപ്പാണ് സര്‍വെ പ്രവചിക്കുന്നത്. 106 സീറ്റുകള്‍ അധികം നേടി യുപിഎയയ്ക്ക് അംഗബലം 166ലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും സര്‍വെ പ്രവചിക്കുന്നു. എന്‍ഡിഎയുടെയും യുപിഎയുടെയും ഭാഗമാക്കാത്ത മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 140 സീറ്റുകള്‍ സ്വന്തമാക്കും.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎക്ക് 99 സീറ്റുകള്‍ നഷ്ടമാകും; യുപിഎ 106 സീറ്റുകള്‍ കൂടുതല്‍ നേടുമെന്ന് ഇന്ത്യാ ടുഡെ സര്‍വെ 
India Today

എന്‍ഡിഎയുടെ വോട്ട് വിഹിതം 2014ലെ അപേക്ഷിച്ച് ഗണ്യമായി കുറയും. യുപിഎ വോട്ട് വിഹിതത്തിലും നല്ല മുന്നേറ്റമുണ്ടാക്കും. എങ്കിലും യുപിഎയുടെ വോട്ട് വിഹിത്തേക്കാള്‍ കൂടുതലായിരിക്കും എന്‍ഡിഎയുടെ വിഹിതം. എന്‍ഡിഎയ്ക്ക് 35 ശതമാനം വോട്ടും യുപിഎയ്ക്ക് 33 ശതമാനം വോട്ടുമാണ് സര്‍വെ പ്രവചിക്കുന്നത്. 2014ല്‍ എന്‍ഡിഎക്ക് 38 ശതമാനം വോട്ടുണ്ടായപ്പോള്‍ യുപിഎയുടെ വോട്ട് ശതമാനം 23 ശതമാനവുമായിരുന്നു.

രാജ്യത്തെ വിവിധയിടങ്ങളിലായി 12,166 പേരില്‍ നേരിട്ട് അഭിപ്രായം തേടിയതിലൂടെയാണ് സര്‍വെയിലെ നിഗമനങ്ങള്‍. 97 ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു സര്‍വെ. ഡിസംബര്‍ 28നും ജനുവരി എട്ടിനും ഇടയിലായിരുന്നു ഇന്ത്യാ ടുഡെ -കാര്‍വി അഭിപ്രായം ശേഖരിച്ചത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 40 ശതമാനമായിരിക്കും. യുപിഎയുടേത് 23 ശതമാനവും മറ്റ് പാര്‍ട്ടികളുടേത് 37 ശതമാനവുമായിരിക്കും. ഇതനുസരിച്ച് ഉത്തരേന്ത്യയില്‍ എന്‍ഡിഎക്ക് 66 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. കഴിഞ്ഞ തവണയുണ്ടായതില്‍ 52 സീറ്റുകള്‍ ഈ മേഖലയില്‍നിന്ന് എന്‍ഡിഎയ്ക്ക് നഷ്ടമാകും. യുപിഎ 14 സീറ്റുകള്‍ കൂടുതല്‍ നേടി 20 സീറ്റുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഉണ്ടാക്കും. എസ്പി, ബിഎസ്പി എന്നിങ്ങനെയുള്ള മറ്റ് പാര്‍ട്ടികള്‍ 54 സീറ്റുകള്‍ കൂടുതല്‍ നേടി അംഗബലം 65 ആയി ഈ സംസ്ഥാനങ്ങളില്‍ ഉയര്‍ത്തും.

പശ്ചിമേന്ത്യയില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 46 ശതമാനവും യുപിഎയുടേത് 42 ശതമാനവും മറ്റുള്ളവരുടേത് 12 ശതമാനവുമാണ് പ്രവചിക്കുന്നത്. ഇതനുസരിച്ച് ഈ മേഖലയിലെ സീറ്റുകളിലും എന്‍ഡിഎയ്ക്ക് നഷ്ടം സംഭവിക്കും. 26 സീറ്റുകള്‍ കുറഞ്ഞ് 76 സീറ്റുകളിലേക്ക് എന്‍ഡിഎ ചുരുങ്ങും. യുപിഎ 31 അധിക സീറ്റുകള്‍ നേടി 40തായി അംഗബലം ഈ മേഖലയില്‍ ഉയര്‍ത്തും. മറ്റുള്ളപാര്‍ട്ടികള്‍ക്ക് ഗുജാറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പെടുന്ന പശ്ചിമ മേഖലയില്‍നിന്ന് സീറ്റുകള്‍ലഭിക്കില്ല.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നായി 78 സീറ്റുകള്‍ നഷ്ടമാകുന്നതോടെ കേവല ഭൂരിപക്ഷം നേടാനുള്ള സാധ്യത ഗണ്യമായി കുറയുമെന്ന് സര്‍വെ അഭിപ്രായപ്പെടുന്നു.

യുപിഎയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് സര്‍വെ സൂചിപ്പിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടുന്ന ബിജെപിക്ക് ബാഹ്യ പിന്തുണ ഉറപ്പാക്കി അധികാരം നിലനിര്‍ത്തുകയെന്ന വഴിയാണ് ആശ്രയിക്കാന്‍ കഴിയുകയെന്നും സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018