Politics

വരുണ്‍ വരുമോയെന്ന് അറിയില്ലെന്ന് രാഹുല്‍ ഗാന്ധി; ‘അത്തരം ഊഹാപോഹങ്ങള്‍ കേട്ടിട്ടില്ല’ 

ബിജെപി നേതാവും സഹോദരനുമായ വരുണ്‍ ഗാന്ധി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തുമെന്ന സൂചനകളെ കുറിച്ച് അറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അത്തരം ഊഹാപോഹങ്ങള്‍ താന്‍ കേട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയുടെ ആദ്യ ദൗത്യം സഞ്ജയ് ഗാന്ധിയുടെ മകനും സുല്‍ത്താന്‍പൂര്‍ എംപിയുമായ വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ മകനായ വരുണ്‍ ഗാന്ധി 2005 ലാണ് ബിജെപിയില്‍ എത്തിയത്. നെഹ്റു കുടുംബത്തില്‍ നിന്നുള്ള ഇളമുറക്കാരനെ ബിജെപി രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബിജെപി വരുണിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഗാന്ധി കുടുംബവുമായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് വരുണിനെ ബിജെപിയിലെത്തിച്ചത്.

നിലവില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് വരുണ്‍ ഗാന്ധി.

സ്വന്തം മണ്ഡലത്തില്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് വരുണ്‍ മുന്നിട്ടിറങ്ങി.

ലക്ഷങ്ങളോളം രൂപ പ്രതിമാസം ഒരു എംപിക്ക് നല്‍കുന്നത് അനാവശ്യമാണെന്ന് വരുണ്‍ വാദിച്ചു. ഇത് മോഡിയെയും ബിജെപി സര്‍ക്കാരിനെയും ചൊടിപ്പിച്ചു. ഇതോടെ വരുണിനെ പ്രധാനമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തു.

കേന്ദ്രമന്ത്രിയുടെ മകനായിട്ടുപോലും തഴയപ്പെട്ടതോടെ വരുണ്‍ നേതൃത്വവുമായി ഇടഞ്ഞു. മോഡിയുടെ വിമര്‍ശകനായി മാറിയ വരുണിനെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപി മാറ്റി നിര്‍ത്തി.

മനേകാ ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിലുള്ള തര്‍ക്കമാണ് വരുണിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് തടസ്സമെന്നും അഭ്യൂഹങ്ങളുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018