Politics

വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്; കെഎം ഷാജിയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കും 

അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. കെഎം ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കെഎം ഷാജി നല്‍കിയ അപ്പീലിന് ഒപ്പം നികേഷ് കുമാറിന്‍രെ ഹര്‍ജിയും പരിഗണിക്കാമെന്നും ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വര്‍ഗീയ പ്രചാരണം നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്ക് ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ചത്.

അപ്പീലില്‍ തീരുമാനം വരുന്നത് വരെ അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടുളള കെഎം ഷാജിയുടെ ഹര്‍ജിയില്‍ ഉപാധികളോടെ സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചു. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം എന്നാല്‍ വോട്ടവകാശം ഇല്ല. ശമ്പളവും ആനുകൂല്യങ്ങളും ഇല്ല. ഹര്‍ജിയില്‍ എംവി നികേഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിരുന്നു.

വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തെന്ന തെരഞ്ഞെടുപ്പ് കേസിലാണ് കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്നും ഹൈക്കോടതി അയോഗ്യനാക്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കിയത്.

വര്‍ഗീയ ധ്രൂവീകരണം നടത്തിയെന്നായിരുന്നു പരാതി. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തളളിയിരുന്നു. അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ കെഎം ഷാജിയുടെ അപേക്ഷ സ്വീകരിച്ച ഹൈക്കോടതി ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിന് ശേഷം സ്റ്റേ നീട്ടണമെന്ന് വീണ്ടും ഷാജി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

കെഎം ഷാജിക്കായി ഇറക്കിയ നോട്ടീസ് അടക്കം ഹൈക്കോടതിയില്‍ എത്തിയിരുന്നു. എംവി നികേഷ്‌കുമാര്‍ ദൈവവിശ്വാസിയല്ല അതിനാല്‍ വോട്ട് ചെയ്യരുതെന്നതടക്കമുളള പ്രചാരണങ്ങള്‍ നോട്ടീസില്‍ ഉണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018