Politics

അംബാനിമാരുടെ വളര്‍ത്തുനായയെന്ന് പ്രണബ് മുഖര്‍ജിയെ വിശേഷിപ്പിച്ച് ആപ് നേതാവ്;’ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് കൊണ്ടാണ് ഭാരതരത്‌നമെന്നും ആക്ഷേപം’ 

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയ്ക്കും മറ്റ് രണ്ട് പേര്‍ക്കും ഭാരത രത്നം പുരസ്‌ക്കാരം ലഭിച്ചു. സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും സംഘ്പരിവാര്‍ പ്രചാരകന്‍ നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് ഭാരത രത്ന നല്‍കിയിരിക്കുന്നത്.

പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം ലഭിച്ചതിനെ തുടര്‍ന്ന് ആപ് നേതാവ് നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വിവാദമായി. അംബാനിമാരുടെ വളര്‍ത്തുനായ എന്നാണ് ആപ് നേതാവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ഉപദേശകനുമായ നാഗേന്ദര്‍ ശര്‍മ്മയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പ്രണബ് മുഖര്‍ജിയുടെ പേര് ട്വീറ്റില്‍ നേരിട്ട് എടുത്ത് പറയുന്നില്ല. പ്രണബ് മുഖര്‍ജി നടത്തിയ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ കുറിച്ചുള്ള സൂചനകളും ട്വീറ്റിലുണ്ട്.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലെത്തി സംഘ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. മുതിര്‍ന്ന നേതാവ് ആര്‍എസ്എസ് വേദിയിലെത്തിയത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. പിതാവിന് പെട്ടെന്നുണ്ടായ ആര്‍എസ്എസ് ചായ്വിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ സീറ്റ് ലക്ഷ്യമിടുന്ന ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാവുന്നതുകൂടിയാണ് പ്രണബ് മുഖര്‍ജിയുടെ ഭാരതരത്ന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018