Politics

‘പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം’, മത്സരിക്കാനില്ലെന്ന് വി.എം സുധീരന്‍; ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതാണ് നല്ലത് 

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി വിഎം സുധീരന്‍. പുതിയ ആള്‍ക്കാര്‍ക്ക് അവസരം നല്‍കണം. ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് നല്ലതെന്നും സുധീരന്‍ പറഞ്ഞു.

ലോക്‌സഭാ സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. കോട്ടയം സീറ്റ് കേരളകോണ്‍ഗ്രസിനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയെത്തിയാല്‍ അതില്‍ മാറ്റം വരും.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കോട്ടയം ഉമ്മന്‍ചാണ്ടി തയ്യാറാണെങ്കില്‍ വിട്ടുകൊടുക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. കോട്ടയം വിട്ട് നല്‍കിയാല്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസിനുണ്ട്.

ദേശീയ-സംസ്ഥാനതലങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ആളാണ് ഉമ്മന്‍ചാണ്ടിയെന്നും സ്ഥാനാര്‍ത്ഥിത്വമല്ല പ്രാധാന്യമെന്നും അദ്ദേഹത്തിന്റെ സേവനം പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു.

ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഉമ്മന്‍ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറിയതോടെ ലോക്സഭയിലേക്ക് മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ ഏതാണ്ട് വിരാമമാകുന്നത്.

ഉമ്മന്‍ചാണ്ടി സമ്മതം തുറന്നുപറഞ്ഞ സാഹചര്യത്തില്‍ ഇനി ഏത് മണ്ഡലം എന്നത് മാത്രമാണ് അറിയേണ്ടത്. ഉമ്മന്‍ചാണ്ടിക്ക് ഏത് മണ്ഡലത്തിലും മത്സരിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018