Politics

‘മാര്‍ച്ച് ആറിനും പത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും’; ഇലക്ഷന്‍ കമ്മീഷന് മുമ്പെ തിയതി പുറത്തുവിട്ട് കുടുങ്ങി ബിജെപി സഖ്യകക്ഷി നേതാവ് 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിക്കുന്ന തിയതി നേരത്തെ വെളിപ്പെടുത്തി ബീഹാറിലെ മന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ എല്‍ജെപിയുടെ നേതാവുമായ പശുപതി കുമാര്‍ പരസ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബീഹാര്‍ റാലിയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പശുപതിയുടെ പരാമര്‍ശം.

മാര്‍ച്ച് മൂന്നിനാണ് പ്രധാനമന്ത്രിയെത്തുന്ന മെഗാറാലി തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആറിനും പത്തിനുമിടയില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് കൊണ്ടാണ് റാലി മാര്‍ച്ച് മൂന്നിന് നടത്തുന്നത് എന്നായിരുന്നു പശുപതി അറിയിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തിയതി എങ്ങനെയാണ് മുന്‍കൂട്ടി അറിഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ പിന്‍വാങ്ങുകയും ചെയ്തു.

എന്റെ പക്കല്‍ കൃത്യമായ വിവരമൊന്നുമില്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. 2014ലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മാര്‍ച്ചിലായിരുന്നു. അതുകൊണ്ട് ഇത്തവണയും ആ സമയത്തായിരിക്കുമെന്ന് താന്‍ ഊഹിച്ചതെന്നാണ് പശുപതിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുമ്പേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുന്‍ വര്‍ഷങ്ങളിലും വിവാദമായിട്ടുണ്ട്.

ഡിസംബറില്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിനായുള്ള വാര്‍ത്താസമ്മേളനം കമ്മീഷന്‍ ബിജെപിക്കുവേണ്ടി മൂന്നുമണിക്കൂര്‍ നീട്ടിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മോഡിയുടെ അജ്മീറിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതുകവരെ കമ്മീഷന്‍ കാത്തുനിന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനവും വിവാദമായിരുന്നു. തിയതി പ്രഖ്യാപിക്കുന്നതിന് പതിനഞ്ചു മിനിറ്റു മുമ്പ് മെയ് 12നാണ് വോട്ടെടുപ്പെന്ന് ബിജെപി നേതാവ് അമിത് മാളവ്യ തിയ്യതി ട്വീറ്റ് ചെയ്യുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018