Politics

ബിഎസ്പി-എസ്പി സഖ്യത്തോടൊപ്പം കോണ്‍ഗ്രസും ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍; കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന 30 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാതെ ബിഎസ്പി-എസ്പി സഖ്യം 

ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പേയുള്ള പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ബിഎസ്പി-എസ്പി സഖ്യത്തില്‍ കോണ്‍ഗ്രസും ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വരവേ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ബിഎസ്പി-എസ്പി സഖ്യം. കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന 30 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

ഇരുപാര്‍ട്ടികളും അവര്‍ മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറിയെന്നും പരിശോധനക്ക് ശേഷം ഫെബ്രുവരിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ബുന്ദേല്‍ഖണ്ഡ് പ്രവിശ്യയിലും ബിഎസ്പി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കിഴക്കന്‍, മധ്യ ഉത്തര്‍പ്രദേശിലും എസ്പി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസിന്റെ 'മിഷന്‍ 30' പദ്ധതിയില്‍ ഉള്‍പ്പെട്ട സീറ്റുകള്‍ ബിഎസ്പിയും എസ്പിയും തെരഞ്ഞെടുത്ത 15 സീറ്റുകളുടെ പട്ടികയില്‍ ഇല്ല. കോണ്‍ഗ്രസിന്റെ പട്ടികയിലുള്ള സഹരാന്‍പൂര്‍, ഗാസിയാബാദ്, ഖുശിനഗര്‍, മിര്‍സാപൂര്‍, ഖേരി, ലഖ്‌നോ, ദൗറ, ഉന്നാവോ, പ്രതാപ്ഗര്‍, ബറാബാംഗി, കാണ്‍പൂര്‍, ഫൈസാബാദ്, ഗോണ്ട എന്നീ മണ്ഡലങ്ങളെയാണ് ഒഴിവാക്കിയിട്ടുള്ളത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ ലഭിച്ചിട്ടുള്ള 30 മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് 'മിഷന്‍ 30' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നേരത്തെ ബിഎസ്പി-എസ്പി സഖ്യം പ്രഖ്യാപിച്ച് കൊണ്ട് മായാവതിയും അഖിലേഷ് യാദവും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആകെയുള്ള 80 സീറ്റുകളില്‍ 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പറഞ്ഞത്. രണ്ടു മണ്ഡലങ്ങള്‍ ചെറുപാര്‍ട്ടികള്‍ക്കും രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനും വേണ്ടി മാറ്റിവെക്കുമെന്നായിരുന്നു പ്രഖ്യാപനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018