Politics

‘എംഎല്‍എമാരെ നിലയ്ക്ക് നിര്‍ത്തൂ അല്ലെങ്കില്‍ രാജി’; കോണ്‍ഗ്രസിന് കുമാരസ്വാമിയുടെ മുന്നറിയിപ്പ്; കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി

എച്ച് ഡി കുമാരസ്വാമി
എച്ച് ഡി കുമാരസ്വാമി

കര്‍ണാടകരാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വീണ്ടും പ്രതിസന്ധി. രാജി ഭീഷണിയുയര്‍ത്തി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ രാജി വെയ്ക്കുമെന്നാണ് കുമാരസ്വാമിയുടെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യയെ എംഎല്‍എമാര്‍ 'ഞങ്ങളുടെ മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചതാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചത്.

കോണ്‍ഗ്രസാണ് ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടത്. എനിക്കല്ല ഇതില്‍ ഉത്തരവാദിത്തമുള്ളത്. അവര്‍ക്ക് ഇങ്ങനെ തുടരാനാണ് ഭാവമെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ് ഞാന്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുകയാണ്. കോണ്‍ഗ്രസ് അവരെ നിലയ്ക്ക് നിര്‍ത്തണം.  
എച്ച് ഡി കുമാരസ്വാമി  

സിദ്ധരാമയ്യ അനുകൂലികള്‍ ഞായറാഴ്ച്ച കുമാരസ്വാമി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴ് മാസങ്ങള്‍ കഴിഞ്ഞിട്ടും വികസനപദ്ധതികള്‍ ഒന്നും നടക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാതി.

കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നിട്ട് ഏഴ് മാസം കഴിഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് പോലുമില്ല. സിദ്ധാരാമയ്യക്ക് അഞ്ചു വര്‍ഷം കൂടി ലഭിച്ചിരുന്നെങ്കില്‍ നമ്മള്‍ യഥാര്‍ത്ഥ വികസനം കണ്ടേനെ.  
എസ് ടി സോമശേഖര്‍ എംഎല്‍എ  

താനിപ്പോഴും നേതാവായും മുഖ്യമന്ത്രിയായും കാണുന്നത് സിദ്ധരാമയ്യയെ ആണെന്ന് കോണ്‍ഗ്രസ് മന്ത്രി സി പുട്ടരംഗ ഷെട്ടി പ്രസംഗിച്ചു. തനിക്ക് അഞ്ച് വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചേനെ എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018