Politics

‘സ്വപ്‌നവാഗ്ദാനങ്ങള്‍ മാത്രം നല്‍കിയാല്‍ ജനം പ്രഹരിക്കും’; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ മോഡിക്കെതിരെ വീണ്ടും ഗഡ്കരിയുടെ ഒളിയമ്പ്  

തെരഞ്ഞെടുപ്പ് അടുക്കവേ മോഡി സര്‍ക്കാരിനെതിരെ വീണ്ടും ഒളിയമ്പെയ്ത് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ഗതാഗതമന്ത്രിയുമായ നിതിന്‍ ഗഡ്കരി. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കിക്കൊണ്ടിരുന്നാല്‍ ജനം പ്രഹരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. അതുകൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന സ്വപ്‌നങ്ങള്‍ മാത്രം കാണിക്കുക. താന്‍ സ്വപ്‌നങ്ങള്‍ കാണിക്കുന്നയാളല്ല. എന്തുപറഞ്ഞാലും നൂറുശതമാനം പ്രാവര്‍ത്തികമാക്കുന്നയാളാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുംബൈയില്‍ ബിജെപി പോഷകസംഘടനയുടെ പരിപാടിയ്ക്കിടെയായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

രാഷ്ട്രീയ നേതാക്കളേപ്പോലുള്ളവര്‍ സ്വപ്‌നങ്ങള്‍ കാണിച്ചുതരും. പക്ഷെ ആ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാതിരുന്നാല്‍ ജനം ഇത്തരം നേതാക്കളെ പ്രഹരിക്കും.  
നിതിന്‍ ഗഡ്കരി  

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് നേരെ ഗഡ്കരി കണ്ണാടി തിരിച്ചുവച്ചിരിക്കുകയാണെന്ന് എഐഎംഐഎം എംപി അദദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു.

ഡിസംബറില്‍ ഇന്റലിജന്‍സ് ബ്യൂറോ ചടങ്ങിനിടെ മോഡി മന്ത്രിസഭാംഗം പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. നേതൃത്വം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഗഡ്കരി പറഞ്ഞിരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി പരാജയത്തിന് ശേഷമായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

സഹിഷ്ണുതയാണ് ഇന്ത്യന്‍ വ്യവസ്ഥയുടെ ഏറ്റവും വലിയ ആസ്തി. നന്നായി സംസാരിച്ചതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കില്ല. നിങ്ങള്‍ വലിയ വിദ്വാന്‍ ആയിരിക്കും, പക്ഷെ ജനം നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല, എല്ലാം അറിയാമെന്ന് ഒരാള്‍ക്ക് തോന്നുന്നത് അബദ്ധമാണ്. കൃത്രിമമായ മാര്‍ക്കറ്റിങ്ങുകളില്‍ നിന്ന് ആളുകള്‍ വിട്ടു നിക്കണമെന്നും ഗഡ്കരി പറഞ്ഞിരുന്നു.

ബിജെപിയിലെ ചില ആളുകള്‍ സംസാരം കുറയ്‌ക്കേണ്ടതുണ്ട്, 2014ല്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തില്‍ വന്നത് തുടങ്ങിയ ഗഡ്കരിയുടെ പ്രയോഗങ്ങളും വാര്‍ത്തയായിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും എന്ന പോലെയുള്ള 'ഉപദേശങ്ങളിലൂടെ' ഗഡ്കരി മോഡിയെത്തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ആദ്യം മുതല്‍ക്കേ വിലയിരുത്തലുകളുണ്ടായിരുന്നു.

ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ സംഘ്പരിവാര്‍ വൃത്തങ്ങളില്‍ നിന്ന് തന്നെയുണ്ടായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആവര്‍ത്തിച്ച ശിവസേന, ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018