Politics

കേരളയാത്ര: തനിക്ക് പരാതിയുണ്ടെന്ന അഭിപ്രായം തിരുത്തി പി.ജെ ജോസഫ്; മാണിയെ വിട്ടുവന്നാല്‍ കൂടെ കൂട്ടാന്‍ തയ്യാറാണെന്ന് ആന്റണി രാജു

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി നടത്തുന്ന കേരള യാത്രയെക്കുറിച്ച് പരാതി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ചിലര്‍ക്ക് പരാതിയുണ്ടെന്നാണ് പറഞ്ഞത്. ഇതിനെ തന്റെ പരാതിയായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും ജോസ് കെ മാണിയുടെ യാത്ര പാര്‍ട്ടിയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയും ഇതില്‍ ചിലര്‍ക്ക് പരാതിയുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം പി.ജെ ജോസഫ് പറഞ്ഞത്.

ലയനം മൂലം തനിക്കും 100 ശതമാനം ഗുണമുണ്ടായിട്ടില്ലെന്ന് കെ.എം മാണി ഇതിന് മറുപടിയായി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും തനിച്ച് നില്‍ക്കുന്നതിനെക്കാള്‍ ഗുണം ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഉണ്ട്. ജോസഫ് പറഞ്ഞതില്‍ കുറ്റമൊന്നും ഇല്ലെന്നും പൊതുവായി ഒരു അഭിപ്രായം പറഞ്ഞതാണെന്നും ദുരുദ്ദേശ്യത്തോടെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.

അതേസമയം കേരളകോണ്‍ഗ്രസ് എമ്മിനുളളില്‍ കലഹം ഉയര്‍ന്ന സാഹചര്യത്തില്‍ ജോസഫിനെ സ്വാഗതം ചെയ്ത് ജനാധിപത്യ കേരള കോണ്‍ഗ്രസ് രംഗത്ത് എത്തി. പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ ആന്റണി രാജു ഇന്ന് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് എം വിടാന്‍ തയാറായാല്‍ ജോസഫിനെ സഹകരിപ്പിക്കാന്‍ തയാറാണ്. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് അനിവാര്യമാണെന്നും അത് നടന്നിരിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

കേരളയാത്ര നടക്കുന്നതിനിടെ തന്നെ ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പി.ജെ ജോസഫ് സര്‍വമത പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചത് കേരളകോണ്‍ഗ്രസ് എമ്മിനുളളിലെ ഭിന്നതയാണെന്നാണ് സൂചന. അതേസമയം കേരളയാത്രയുടെ ഉദ്ഘാടനത്തിന് ഫ്‌ളാഗ് കൈമാറിയത് പി.ജെ ജോസഫാണെന്നും ഭിന്നതകളില്ലെന്നും ജോസ് കെ മാണി അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018