Politics

യുഡിഎഫില്‍ സീറ്റ് വിഭജനം സങ്കീര്‍ണം; ലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് രാഹുലിന് മുന്നില്‍  

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ യുഡിഎഫില്‍ സീറ്റ് വിഭജനം സങ്കീര്‍ണമാകുന്നു. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുന്നിലെത്തി. ഓരോ സീറ്റ് അധികമായി നല്‍കണമെന്ന് ഇരുപാര്‍ട്ടികളും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.

കേരളാ കോണ്‍ഗ്രസിന് ജയസാധ്യതയുള്ള ഒരു സീറ്റ് കൂടി വേണമെന്ന് പി ജെ ജോസഫാണ് ആവശ്യപ്പെട്ടത്. യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ ആദ്യം സീറ്റിനേക്കുറിച്ച് പറഞ്ഞതും പി ജെ ജോസഫാണ്. കെ എം മാണി യോഗത്തില്‍ ഉണ്ടായിരിക്കെയാണ് ജോസഫ് ആവശ്യം ഉന്നയിച്ചത്.

കേരളാ കോണ്‍ഗ്രസിന് മുമ്പ് രണ്ട് സീറ്റ് ഉണ്ടായിരുന്നെന്ന് ജോസഫ് പറഞ്ഞു. ഈ രണ്ട് സീറ്റിലും പാര്‍ട്ടി വിജയിച്ചിരുന്നു. ലയനത്തിന് ശേഷം ജോസഫ് അനുകൂലികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്ന പരാതിയും ജോസഫ് ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ഇടുക്കിയോ ചാലക്കുടിയോ നല്‍കണമെന്നാണ് ആവശ്യം.

യുഡിഎഫില്‍ സീറ്റ് വിഭജനം സങ്കീര്‍ണം; ലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് രാഹുലിന് മുന്നില്‍  

കേരളാ കോണ്‍ഗ്രസിന് മുമ്പ് രണ്ട് സീറ്റ് ഉണ്ടായിരുന്നെന്ന് ജോസഫ് പറഞ്ഞു. ഈ രണ്ട് സീറ്റിലും പാര്‍ട്ടി വിജയിച്ചിരുന്നു. ലയനത്തിന് ശേഷം ജോസഫ് അനുകൂലികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്ന പരാതിയും ജോസഫ് ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ഇടുക്കിയോ ചാലക്കുടിയോ നല്‍കണമെന്നാണ് ആവശ്യം.

മുസ്ലീം ലീഗിന് വേണ്ടി പികെ കുഞ്ഞാലിക്കുട്ടിയാണ് സീറ്റ് ആവശ്യം ഉന്നയിച്ചത്. ഘടക കക്ഷികള്‍ സീറ്റ് ആവശ്യപ്പെട്ട കാര്യം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സീറ്റ് ആവശ്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് ഒരുറപ്പും ആര്‍ക്കും രാഹുല്‍ ഗാന്ധി നല്‍കിയിട്ടില്ലെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റുകള്‍ അര്‍ഹതയുണ്ടെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. കാസര്‍കോട്, വയനാട് മണ്ഡലങ്ങളില്‍ ഒന്നാണ് മൂന്നാമത്തെ, അധികസീറ്റായി ലീഗ് ലക്ഷ്യം വെയ്ക്കുന്നത്. തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ അന്തരീക്ഷം മാറിമറിയുമ്പോഴും മുന്നണിയ്ക്ക് തങ്ങളുടെ വോട്ടുവിഹിതം കൃത്യമായി എത്തുന്നുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. മുസ്ലീം ലീഗ് രണ്ടു സീറ്റുകളിലും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, ജെഡിയു എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും ജനവിധി തേടി.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 12 സീറ്റുകളില്‍ ജയിച്ചു. എട്ട് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. രണ്ട് സീറ്റുകളില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എം, ആര്‍എസ്പി എന്നിവര്‍ ഓരോ സീറ്റുകളും നേടി. ജനതാദള്‍ സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്ര കുമാര്‍ പരാജയപ്പെടുകയാണുണ്ടായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018