Politics

ജോസ് കെ മാണിക്ക് തടയിടാന്‍ അപു ജോണ്‍; പ്രാര്‍ത്ഥനാ വേദിയില്‍ മാണിയുടെ വിശ്വസ്തര്‍ സിഎഫ് തോമസും എന്‍ ജയരാജും; മാണിയുടെ അടിത്തറയിളക്കാന്‍ ജോസഫ്

ജോസ് കെ മാണിക്ക് രാജ്യസഭാ സ്ഥാനം നല്‍കിയതിന് പുറമെ പാര്‍ട്ടി ചെയര്‍മാന്‍ കൂടിയാക്കാനാണ് മാണിയുടെ നീക്കങ്ങള്‍. ഇതുകൂടാതെ കോട്ടയം ലോക്സഭാ സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാനും ആലോചനയുണ്ട്. ഇത് രണ്ടും മുളയിലേ നുള്ളുകയാണ് ജോസഫിന്റെ ലക്ഷ്യം.

മാണിയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സജീവമാക്കുകയെന്നത് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ രീതിയാണ്. നേരത്തെ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിന് ജോസഫ് വഴി തുറന്നത് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസിന് രണ്ട് ലോക്സഭാ സീറ്റ് വേണമെന്നവാശ്യപ്പെട്ട് യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ജോസഫ് പുറത്തെടുക്കുന്നത് ഈ പഴയ ഗാന്ധിജി സ്റ്റഡി സെന്റര്‍ തന്നെ. സന്ദേശം വ്യക്തം-മുന്നറിയിപ്പ് യുഡിഎഫിനല്ല, പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്കുള്ളതാണ്.

ജോസഫിന്റെ നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് മാണിയില്‍ അസാധാരണമായ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്ത് ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറില്‍ ജോസഫ് നടത്തിയ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ മാണിയുടെ എക്കാലത്തെയും വിശ്വസ്തരായ നേതാക്കളുടെ സാന്നിധ്യം കൂടിയുണ്ടായത് പാര്‍ട്ടിയിലെ ഇലയനക്കത്തിന്റെ ആക്കം കൂട്ടുന്നു. മാണിയുടെ എറ്റവും അടുത്ത അനുയായികളായ സിഎഫ് തോമസ്, ഡോ. എന്‍ ജയരാജ് എംഎല്‍എ, തോമസ് ഉണ്ണിയാടന്‍ എന്നിവരാണ് ജോസഫിനൊപ്പം വേദി പങ്കിട്ടത്. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള യാത്ര നടക്കുമ്പോഴാണ് അതുമായി സഹകരിക്കാതെ ഈ നേതാക്കള്‍ ജോസഫിന്റെ പ്രാര്‍ത്ഥനയില്‍ എത്തിയതെന്നതാണ് പ്രത്യേകത.

ജോസ് കെ മാണിക്ക് രാജ്യസഭാ സ്ഥാനം നല്‍കിയതിന് പുറമെ പാര്‍ട്ടി ചെയര്‍മാന്‍ കൂടിയാക്കാനാണ് മാണിയുടെ നീക്കങ്ങള്‍. ഇതുകൂടാതെ കോട്ടയം ലോക്സഭാ സീറ്റില്‍ ജോസ് കെ മാണിയുടെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാനും ആലോചനയുണ്ട്. ഇത് രണ്ടും മുളയിലേ നുള്ളുകയാണ് ജോസഫിന്റെ ലക്ഷ്യം. എല്ലാം കുടുംബക്കാര്‍ക്ക് നല്‍കുന്നതില്‍ അസംതൃപ്തരായ മാണിയുടെ വിശ്വസ്തരെ കൂടി ജോസഫിന് ഒപ്പം നിര്‍ത്താന്‍ പറ്റുന്നു എന്നത് പാര്‍ട്ടിയിലെ മാണി വിരുദ്ധ വികാരത്തിന്റെ പരസ്യപ്രകടനമാകുന്നു.

കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ആണ് ജോസഫ് ആവശ്യപ്പെടുന്നത്. രണ്ട് സീറ്റ് കേരള കോണ്‍ഗ്രസിന് കിട്ടാനുള്ള സാധ്യത വിരളം. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് ഇടുക്കിയോ ചാലക്കുടിയോ ആക്കി അവിടെ മത്സരിക്കാമെന്നാണ് ജോസഫിന്റെ ആലോചന. ഇല്ലെങ്കില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കും. ലോക്‌സഭയിലേക്ക് ജോസഫിന് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. ഇടുക്കിയേക്കാള്‍ ജോസഫ് താല്‍പര്യപ്പെടുന്നത് ചാലക്കുടി മണ്ഡലമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ഇടുക്കിയിലെ ദുര്‍ഘട പാതകള്‍ താണ്ടാതെ ജയം ഉറപ്പാക്കാന്‍ ചാലക്കുടിയില്‍ സാധിക്കുമെന്ന് ജോസഫ് കണക്കുകൂട്ടുന്നു.

ലോക്‌സഭയിലേക്ക് ജോസഫ് മത്സരിച്ചാല്‍ തൊടുപുഴ നിയമസഭാ സീറ്റ് ഒഴിവ് വരും. ഇവിടെ ജോസഫിന്റെ മകന്‍ അപു പി ജോണ്‍ ജോസഫിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. പാര്‍ട്ടിയില്‍ സജീവമാകാന്‍ അപു ജോണ്‍ തീരുമാനിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ കെഎം മാണി ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അപുവിനെ നിയോഗിച്ച് ബദല്‍ ഒരുക്കുകയാണ് ജോസഫിന്റെ തന്ത്രം. ഫലത്തില്‍ പിന്തുടര്‍ച്ചാ തര്‍ക്കമാണ് കേരള കോണ്‍ഗ്രസില്‍ അരങ്ങേറുന്നത്. ഇതില്‍ എല്ലാം മകനും കുടുംബത്തിനും വീതം വെക്കുന്ന മാണിയുടെ തീരുമാനത്തില്‍ അസംതൃപ്തരായ മാണി അനുയായികള്‍ കൂടി ചേരുന്നു. മാണിയുടെ സര്‍വാധിപത്യത്തിനെതിരായ നീക്കം എന്ന നിലയിലാണ് ജോസഫ് വിഭാഗം ഇതിനെ വ്യാഖ്യാനിക്കുന്നത്. മാണി കുടുംബത്തിന് വീതം വെച്ചുകൊടുക്കുന്നു എന്നാരോപിച്ച് നേരത്തെ തന്നെ പാര്‍ട്ടി വിട്ട പി സി ജോര്‍ജും ജോസഫിന്റെ പ്രാര്‍ഥനയില്‍ എത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018