Politics

ഉമര്‍ ഖാലിദ് അഭിമുഖം: ഈ കാലവും കഴിയും, ജനങ്ങള്‍ വിജയിക്കും, 2019 തെരഞ്ഞെടുപ്പ് അതിന്റെ തുടക്കമാവും 

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലുടെ ഉയര്‍ന്നുവന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ഉമര്‍ ഖാലിദിന്റെത്. ഒരു മാര്‍ക്‌സിസ്റ്റാണെന്നും പുതിയ ദളിത് -ഇടതു പ്രസ്ഥാനങ്ങള്‍ക്കാണ് ഇന്ത്യയില്‍ മാറ്റങ്ങള്‍ക്കൊണ്ടുവരാന്‍ കഴിയുകയെന്നും പറയുന്ന ഉമര്‍ ഖാലിദുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍നിന്ന്

ലോകത്തെ ഏത് ഫാസിസ്റ്റ് ശക്തികളെയും പോലെ ബിജെപിയും വിദ്യാര്‍ത്ഥികളെയും സര്‍വകാലശാലകളെയും ആണ് ലക്ഷ്യമിട്ടതെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. . കാരണം അവരെ സംബന്ധിച്ച് വിമര്‍ശനാത്മക ചിന്തകളാണ് ആദ്യം നശിപ്പിക്കേണ്ടത്. അതുകൊണ്ട് അവര്‍ ആജ്ഞാനുവര്‍ത്തികളായ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചുകൊണ്ട് സര്‍വകലാശാലകളെ തകര്‍ക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചത്. ഇതുകൊണ്ടാണ് മോഡി ഭരണകൂടത്തിനെതിരായ പ്രതിരോധം ആദ്യം വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ആരംഭിച്ചതെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. മതന്യൂനപക്ഷങ്ങളെയും തൊഴിലാളികളെയും ലക്ഷ്യമിടുന്നതുപോലെ തന്നെ ഫാസിസ്റ്റുകള്‍ എല്ലാ തരത്തിലുള്ള പുതിയ അന്വേഷണങ്ങളെയും ഭയപ്പെട്ടുവെന്നും ഉമര്‍ഖാലിദ് പറഞ്ഞു. എല്ലാവരും നിരാശരായിപ്പോയ കാലത്ത് വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നത് ഇങ്ങനെയാണ്. മദ്രാസ് ഐഐടിയിലാണ് ഇവര്‍ അജണ്ട നടത്താന്‍ ശ്രമിച്ചത്. അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റൂഡന്റസ് ഓര്‍ഗനൈസേഷനെതിരായ നീക്കത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ചെറുത്തുനില്‍പ്പുകളെ നേരിടാമെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ അത് പടരുകയാണ് ചെയ്തത്. നരേന്ദ്രമോഡി എത്രമാത്രം കള്ളനാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. ഈ സമരത്തിന്റെ ഐക്കണ്‍ താന്‍ ആണെന്ന് വിശ്വസിക്കുന്നില്ല. അതൊരു വലിയ ചെറുത്തുനില്‍പ്പാണ്. പലരും പല രീതിയില്‍ സമരം തുടരുകയാണ്.

കാലമാണ് തന്നെ രൂപപ്പെടുത്തിയതെന്നും രാഷ്ട്രീയ കാഴ്പാടുകള്‍ അങ്ങനെ രൂപപ്പെട്ടതാണെന്നും ഉമര്‍ ഖാലിദും പറഞ്ഞു. വര്‍ഗീയ ധ്രൂവീകരണം നടക്കുന്ന കാലത്താണ് താന്‍ വളര്‍ന്നുവന്നത്. വെറുപ്പിന്റെ രാഷ്ട്രീയം ലോകത്തും ഇന്ത്യയിലും പടരുന്ന കാലമായിരുന്നു അത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്നു പറഞ്ഞ് നടത്തിയത് ഭീകരതയ്‌ക്കെതിരെ ആയിരുന്നില്ല. വിഭവങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അങ്ങനെയൊക്കെയാണ് മാര്‍ക്‌സിസ്റ്റായി മാറി. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് രീതിയാണ് ഫലപ്രദമെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും ഉമര്‍ ഖാലിദ് അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യയിലെ വിപ്ലവകരമായ പരിപാടിയ്ക്ക് അംബേദ്ക്കറെയും ഭഗത് സിംഗിനെയും അറിയേണ്ടതുണ്ട്. അംബേദ്ക്കറിന്റെ ജാതി നിര്‍മ്മൂലനം ഇതിന് അനിവാര്യമാണ്. ഭഗത് സിംങിന്റെ ആശയങ്ങളെയും ഇതൊടൊപ്പം മനസ്സിലാക്കേണ്ടതാണ്. ഭഗത് സിംങ് അംബേദ്ക്കര്‍ സ്റ്റൂഡന്റസ് ഓര്‍ഗനൈസേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടന ഒരു ഇടത് സംഘടനയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു.

ജാതിയെ അഭിസംബോധന ചെയ്യാതെ ഇന്ത്യയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയില്ല. ജാതി നിര്‍മ്മൂലനമില്ലാതെ ഇന്ത്യയില്‍ ജനാധിപത്യം സാധ്യമല്ല. ദളിത് പ്രസ്ഥാനങ്ങളും ഇടതു പ്രസ്ഥാനങ്ങളും പരസ്പര വിരുദ്ധമല്ല. എന്തുകൊണ്ടാണ മതന്യുനപക്ഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഇടതുപക്ഷം ഗൗരവത്തിലെടുക്കാഞ്ഞത് എന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുമായി ബന്ധപ്പെടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

രാജ്യത്ത് പുതിയ ദളിത് പ്രസ്ഥാനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അത് പഴയ രൂപത്തിലുള്ളതല്ല. കഴിഞ്ഞ നാലര വര്‍ഷക്കാലം ദളിതര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍ മായവാതി അതിനെതിരായ പ്രതിരോധത്തില്‍ ഉണ്ടായിരുന്നില്ല. ബിഎസ്പി ഉണ്ടായില്ല. ജിഗ്നേഷ് മേവാനിയുടെയും ചന്ദ്രശേഖര്‍ ആസാദിന്റെയും പ്രസ്ഥാനങ്ങളാണ് ഇതിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയത്. ഇതിനെയാണ് ആനന്ദ് തെല്‍തുംദെ ദളിത് രാഷ്ട്രീയത്തിന്റെ പുതിയ വഴികളെന്ന് വിശേഷിപ്പിക്കുന്നത്.

ദളിതര്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയും ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കുകയെന്നത് മാത്രമല്ല പ്രധാനം. എന്തുകൊണ്ടാണ് അവര്‍ ആക്രമിക്കപ്പെടുന്നത് എന്ന് തിരിച്ചറിയുക കൂടി പ്രധാനമാണെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. സാമ്പത്തികമായും സാമൂഹ്യമായും അരിക് വല്‍ക്കരിക്കപ്പെട്ടതുകൊണ്ടാണ് ഇവര്‍ ആക്രമണങ്ങള്‍ക്ക് പെട്ടന്ന് ഇരയാകുന്നത്. ഇതിന് പരിഹാരം അവരുടെ ശാക്തികരണമാണ്. . ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ 2014 ആരംഭിച്ചതല്ല. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ മോഡിയെ പരാജയപ്പെടുത്തേണ്ടത് അങ്ങേയറ്റം അനിവാര്യമാകുമ്പോഴും, സമത്വത്തിനും നീതിയ്ക്കും വേണ്ടിയുള്ള ദീര്‍ഘകാല പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. ജനങ്ങളോടൊപ്പം നില്‍ക്കുന്നവരാകണം അവരെ പ്രതിനിധീകരിക്കേണ്ടത്. ഇതിന് രാഷ്ട്രീയത്തിന്റെ സംസ്‌ക്കാരം തന്നെ മാറണം

സാമ്പത്തിക സംവരണത്തെ അനുകൂലിച്ച സിപിഐഎമ്മിന്റെയും ബിഎസ്പിയുടെയും നിലപാടുകളെയും ഉമര്‍ ഖാലിദ് വിമര്‍ശിച്ചു. അവരുടെ അവസരവാദപരമായ നിലപാടുകളാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകാലശാലകളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പോലും സിപിഐഎം എടുത്ത നിലപാടുകള്‍ ശരിയല്ലെന്ന ബോധ്യമുണ്ട്. സംവരണത്തെ തന്നെ അട്ടിമറിക്കുന്ന സമീപനമാണ് സാമ്പത്തിക സംവരണമെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയുംക്രിസ്ത്യാനികളെയും ശത്രുക്കളായികണ്ട ഗോള്‍വല്‍ക്കരാണ് മോഡിയുടെ ആരാധ്യ പുരുഷന്‍. അയാളുടെ ആശയങ്ങളാണ് മോഡി നടപ്പിലാക്കുന്നത്. കമ്മ്യുണിസ്റ്റുകാരെ നക്‌സലൈറ്റുകള്‍ എന്ന് വിളിച്ച് വേട്ടയാടുന്നു. മുസ്ലീങ്ങളെ ഭീകരരായി ചിത്രീകരിക്കുകയും ചെയ്യുന്നു. മിഷണറിമാര്‍ ആക്രമിക്കപ്പെടുന്നു.

രാഹുല്‍ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതലില്ല പ്രശ്‌നം, മറിച്ച് മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ വീടുകള്‍ പോലും സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നതിലാണ്. ജുനൈദിന്റെയും അഖ്‌ലാക്കിന്റെയും വീടുകളിലും അദ്ദേഹത്തിന് സന്ദര്‍ശിക്കാമായിരുന്നുവെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. അതിന് അദ്ദേഹം തയ്യാറായിട്ടില്ല. അത്തരത്തിലുള്ള ഹിപ്പോക്രസിയും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. ആശയങ്ങളുടെ പേരിലാണ് ബിജെപിയെ എതിര്‍ക്കുന്നത്. ആ ആശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മാത്രമാണ് അവരെ എതിര്‍ക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ ലക്ഷ്യം പക്ഷെ നരേന്ദ്രമോഡിയെ പരാജയപ്പെടുത്തുകയെന്നത് തന്നെയാണ്. അവര്‍ പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും.

ബിജെപിയെ എതിര്‍ക്കാന്‍ അവരുടെ തന്നെ ആശയങ്ങളോട് സന്ധിചെയ്യുകയാണെങ്കില്‍ അര്‍ത്ഥമില്ലെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. അമ്പത്താറ് ഇഞ്ച് നെഞ്ചളവുള്ളയാള്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ നിവര്‍ന്നു നിന്നവര്‍ ആരൊക്കെയാണെന്നും കീഴടങ്ങിയതാണെന്നും ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യുമെന്നും ഉമര്‍ഖാലിദ് പറഞ്ഞു. ജനങ്ങളില്‍ വലിയ വിഭാഗം ഈ ഭരണകൂടത്തിനെതിരെ ഉറച്ചുനിന്നവരാണ്. അവരെ അഭിവാദ്യം ചെയ്യുകയാണ്. ഇക്കാലം കഴിയുകയും ജനങ്ങള്‍ വിജയിക്കുകയും ചെയ്യുമെന്നും ഉമര്‍ ഖാലിദ് പ്രത്യശ പ്രകടിപ്പിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018