Politics

‘കോണ്‍ഗ്രസ് 55 വര്‍ഷം ചെയ്തതിലേറെ 55 മാസം കൊണ്ട് സാധ്യമായി’; അവകാശവാദവുമായി പ്രധാനമന്ത്രി; പ്രതിപക്ഷ മഹാസഖ്യം മലിനീകരിക്കപ്പെട്ടതെന്നും മോഡി 

എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തു പറഞ്ഞും പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചു എന്നാല്‍ താന്‍ ഭരിച്ചത് വെറും 55 മാസം മാത്രമെണെന്നത് ഒര്‍ക്കണമെന്ന് മോഡി സഭയില്‍ പറഞ്ഞു. എങ്കിലും രാജ്യം വിദേശ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി. വ്യോമയാന മേഖലയില്‍ രാജ്യം അതിവേഗം വളരുന്നു. സര്‍ക്കാര്‍ 13 കോടി സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കി. ഏഴു ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ പാവപെട്ടവര്‍ക്ക് നല്‍കിയെന്നും വികസന നേട്ടങ്ങളായി മോഡി അവകാശപ്പെട്ടു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സഭയില്‍ മോഡി ഉന്നയിച്ചത്. സത്യം കേള്‍ക്കാനും മനസിലാക്കാനുമുള്ള കഴിവ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഇത്രയും കാലം ഭരിച്ചിട്ടും അവര്‍ പാവപ്പെട്ടവന് വൈദ്യുതി പോലും എത്തിച്ചില്ല. ഭരണഘടനയിലെ മുന്നൂറ്റി അമ്പത്തിയാറാം വകുപ്പ് ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസ് ആണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചത് അതിനു ഉദാഹരണമാണ്. ബിസി എന്നാല്‍ ബിഫോര്‍ കോണ്‍ഗ്രസെന്നും എഡി എന്നാല്‍ ആഫ്റ്റര്‍ ഡൈനാസ്റ്റിയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് നരേന്ദ്ര മോഡി പറഞ്ഞു

പ്രസംഗത്തില്‍ അഴിമതി കേസുകള്‍ പരാമര്‍ശിച്ച മോഡി അഴിമതി കേസുകളില്‍ അന്വേഷണം നടക്കുകയാണെന്ന് സൂചിപ്പിച്ചു. സര്‍ക്കാരിനെ ഇനിയും മുന്നോട്ടു നയിക്കാനായി ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റി. മോഡിയെ വിമര്‍ശിച്ചോളു പക്ഷെ രാജ്യത്തെ വിമര്‍ശിക്കരുത്. പാര്‍ലമെന്റിലും പുറത്തും സത്യം മാത്രമേ ഇതുവരെ താന്‍ പറഞ്ഞിട്ടുള്ളു. ആരോഗ്യപരമായ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ വിമര്‍ശിച്ച മോഡി പ്രതിപക്ഷ മഹാസഖ്യത്തിനെതിരേയും ആഞ്ഞടിച്ചു. മലിനപ്പെട്ട സഖ്യമാണ് പ്രതിപക്ഷത്തിന്റേതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിപക്ഷ സഖ്യത്തെപറ്റി പറഞ്ഞത്. ബംഗാളില്‍ സഖ്യം രൂപിക്കുന്നവര്‍ കേരളത്തില്‍ കണ്ടാല്‍ മിണ്ടില്ലെന്നും ഇത്തരം കാര്യങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്യാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018