Politics

ഹര്‍ദിക് പട്ടേലിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കും; ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാണോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണോ മത്സരിക്കുക എന്ന് ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയില്ല. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമായിരിക്കും മത്സരിക്കുക എന്ന് പാര്‍ട്ടിയുമായ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസില്‍ ചേരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യത്തില്‍ ആലോചിച്ച് പിന്നീട് മറുപടി പറയാമെന്നാണ് ഹര്‍ദിക് നല്‍കിയ മറുപടി.

കോണ്‍ഗ്രസും ഹര്‍ദിക് പട്ടേലും തമ്മില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണയിലായിരുന്നു. ധാരണ ഇപ്പോഴും തുടരുന്നുമുണ്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ഹര്‍ദിക് പട്ടേലും തമ്മില്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നു.

മെഹ്‌സാനയിലോ അമ്രേലിയിലോ ഹര്‍ദിക് പട്ടേല്‍ മത്സരിക്കും. മെഹ്‌സാനയില്‍ പ്രവേശിക്കുന്നതിന് ഹര്‍ദിക് പട്ടേലിന് ഇപ്പോള്‍ വിലക്കുണ്ട്. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ദിക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. മെഹ്‌സാനയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്രേലിയിലായിരിക്കും ഹര്‍ദിക് മത്സരിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്രേലിയില ലോക്‌സഭ സീറ്റില്‍ ഉള്‍പ്പെടുന്ന അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് ജയിച്ചു കയറിയത്. അതിനാല്‍ അമ്രേലിക്കായിരിക്കും ഹര്‍ദിക് മുന്‍തൂക്കം നല്‍കുക. ഹര്‍ദിക് സ്വതന്ത്രനായാണ് മത്സരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിനടുത്തെത്തിയാണ് പരാജയപ്പെട്ടത്. പട്ടേല്‍ ശക്തികേന്ദ്രവും ബിജെപി കോട്ടയുമായിരുന്ന സൗരാഷ്ട്ര മേഖലയില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോണ്‍ഗ്രസായിരുന്നു. അത് കൊണ്ട് തന്നെ ഹര്‍ദിക് പട്ടേല്‍ ഒപ്പമുണ്ടായാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ താക്കൂര്‍ വിഭാഗ നേതാവ് അല്‍പ്പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍, ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി എന്നിവരെ ഒപ്പം നിര്‍ത്താനായതാണ് കോണ്‍ഗ്രസിന്റെ മികച്ച വിജയം സമ്മാനിച്ചതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അല്‍പ്പേഷ് താക്കൂര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇത്തവണയും ഹര്‍ദിക് പട്ടേലിനെ ചേര്‍ത്തുനിര്‍ത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018