ഈ കാലഘട്ടത്തിലെ ഝാന്‍സി റാണിയാണ് മമത ബാനര്‍ജിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ധീരയായ രാഞ്ജിയെ കണക്കെയാണ് കേന്ദ്രത്തോട് മുന്നറിയിപ്പ് നല്‍കിയതെന്നും ബംഗാള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പറഞ്ഞു.
ജനങ്ങള്‍ കൂടെ ഉള്ളിടത്തോളം കാലം അക്രമം ഉണ്ടാവുമ്പോള്‍ താണുവണങ്ങി നില്ക്കാന് മമത ബാനര്‍ജിയെ ലഭിക്കില്ല. ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ ചെയ്തത് തന്നെയാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേഷ് തൃവേദി പറഞ്ഞു.
ബ്രിട്ടീഷുകാര്‍ നിങ്ങളെ ഭയപ്പെടുത്തും, ഭീഷണിപ്പെടുത്തും. നിങ്ങളുടെ വീടുകളിലേക്ക് കടന്നുവരും. എന്നിട്ട് പറയും ഒന്നുകില്‍ ഞങ്ങളോടൊപ്പം നില്ക്കുക, അല്ലെങ്കില്‍ ആക്രമണം ഏറ്റുവാങ്ങാന്‍ തയ്യാറാവുക എന്ന് പറയുകയും. അത് തന്നെയാണ് ഇവിടെയും നടക്കുന്നതെന്നും ദിനേഷ് ത്രിവേദി പറഞ്ഞു.