Politics

കര്‍ണാടകത്തില്‍ ‘ഓപ്പറേഷന്‍ താമരയില്‍’ കുടുങ്ങിയ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്; സ്പീക്കര്‍ക്ക് കത്ത് നല്‍കി 

കര്‍ണാടകത്തില്‍ ബിജെപി പാളയത്തിലെത്തിയ നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

രമേശ് ജര്‍ക്കിഹാളി, ബി നാഗേന്ദ്ര, കെ മഹേഷ് ഉമേഷ് ജാദവ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. നിയമസഭാ കക്ഷിയോഗത്തിലും ബജറ്റ് സമ്മേളനത്തിലും പങ്കെടുത്തില്ലെന്നും ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തി കോണ്‍ഗ്രസ്- ജനതാദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ താമരയില്‍ വീണുപോയവരെയാണ് അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എംഎല്‍എമാരെ വിലയ്ക്കെടുത്ത് ബിജെപി കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം അട്ടിമറിക്കുന്നത് തടയാന്‍ നേരത്തെ കോണ്‍ഗ്രസ് തങ്ങളുടെ 80 എംഎല്‍എമാരില്‍ 76 പേരേയും ബെംഗളുരു ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഓപ്പറേഷന്‍ ലോട്ടസിലൂടെ അഞ്ച് എംഎല്‍എമാരെ ബിജെപി കൊണ്ടുപോയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 'കാണാതായ' കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ട് പേര്‍ അധികം വൈകാതെ തിരിച്ചെത്തിയെങ്കിലും നാല് പേര്‍ ബിജെപിക്കൊപ്പം നിന്ന് കോണ്‍ഗ്രസ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല് പേര്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018