Politics

യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്തുവിട്ട് കുമാരസ്വാമി; എംഎല്‍എയെ സ്വാധീനിക്കാന്‍ ബിജെപി പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തതിന് തെളിവ് 

സംസ്ഥാന ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ ശേഷിക്കേ, ജെഡിഎസ് എംഎല്‍എയെ യെദ്യൂരിയപ്പ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ബിജെപി നേതാവ് ബിഎസ് യെദ്യൂരിയപ്പ എംഎല്‍എയ്ക്ക് പണവും മന്ത്രി പദവിയും വാഗ്ദാനം ചെയ്‌തെന്നാണ് കുമാരസ്വാമി ആരോപിക്കുന്നത്.

ജെഡിഎസ് എംഎല്‍എ നാഗന്‍ ഗൗഡയുടെ മകന്‍ ശരവണ ഗൗഡയുമായുള്ള യെദ്യൂരിയപ്പയുടെ സംഭാഷണമാണ് കുമാരസ്വാമി പുറത്തുവിട്ടത്. 40 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സംഭാഷണ ശകലത്തില്‍ എംഎല്‍എക്ക് 25 ലക്ഷം രൂപയും അധികാരത്തിലെത്തിയാല്‍ മന്ത്രി പദവിയും നല്‍കാമെന്നാണ് യെദ്യൂരിയപ്പയുടെ വാഗ്ദാനം.

ബജറ്റ് അവതരണത്തിന് മുമ്പായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി സബ്ദരേഖ പുറത്തുവിട്ടത്. സംഭാഷണം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

നരേന്ദ്രമോഡി ക്രമാനുഗതമായി ജനാധിപത്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.

ജനാധിപത്യത്തെ ബ്ലാക്‌മെയില്‍ ചെയ്തി തകര്‍ക്കാന്‍ മോഡി അയാളുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നു. ബിജെപി എങ്ങനെയാണ് ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് ഞങ്ങള്‍ തുറന്നുകാണിക്കും. ബജറ്റിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ബജറ്റ് ദിവസം എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാണ് യെദ്യൂരുയപ്പ ശ്രമിച്ചത്. നിയമ സംവിധാനത്തെ കൈപ്പിടിയിലൊതുക്കാന്‍ ജഡ്ജിമാരെവരെ വിലക്കെടുത്തിട്ടുണ്ടെന്നാണ് ശബ്ദരേഖയില്‍നിന്നും വ്യക്തമാവുന്നത്. പാര്‍ട്ടി ടിക്കറ്റും പണവും തരാം എന്നാണ് യെദ്യൂരിയപ്പ ഗൗഡയോട് പറഞ്ഞത്. ഗൗഡയെ അദ്ദേഹം അര്‍ദ്ധരാത്രി 12 30 ന് കാണാന്‍ എത്തുകയും ചെയ്തു. മുംബൈയില്‍ വച്ച് പണം കൈമാറാമെന്നും മന്ത്രി പദവി നല്‍കാമെന്നുമാണ് വാഗ്ദാനം.
എച്ച്ഡി കുമാരസ്വാമി.

ബിജെപി പാര്‍ട്ടി ഫണ്ട് മറ്റുള്ളവരെ സ്വാധീനിക്കാനാണോ ഉപയോഗിക്കുന്നതെന്ന്ചോദിച്ച കുമാരസ്വാമി ജെഡിഎസ് എംഎല്‍എ മാരെയും കുടുംബങ്ങളെയും ബിജെപി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ ഏക രക്ഷകനാണെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന മോഡിക്ക് താന്‍ ശബ്ദരേഖ അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കുമാരസ്വാമിയുടെ ആരോപണങ്ങളെ യെദ്യൂരിയപ്പ തള്ളി. എംഎല്‍എയുടെ മകനെ കണ്ടിട്ടില്ലെന്നും സ്ഥലത്തെത്തിയത് മറ്റുചില വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. കുമാരസ്വാമി പുറത്തുവിട്ടത് വ്യാജ ശബ്ദരേഖയാണെന്നും ജെഡിഎസ് എവരുടെ പരാജയം മറച്ചുവക്കാന്‍ നാടകം കളിക്കുകയാണെന്നും യെദ്യൂരിയപ്പ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018