Politics

നാഗേശ്വര റാവുവിന്റെ വീട്ടിലും ഭാര്യയുടെ കമ്പനിയിലും റെയ്ഡ്; സിബിഐ-മമത സര്‍ക്കാര്‍ പോര് വീണ്ടും മുറുകുന്നു 

സിബിഐ മുന്‍ ഇടക്കാല ഡയറക്ടറായിരുന്ന എം നാഗേശ്വര റാവുവിന്റെ ഭാര്യ പങ്കാളിയായ കൊല്‍ത്തയിലെ അഞ്ജലീന മെര്‍ക്കന്റൈല്‍സ് എന്ന സ്ഥാപനത്തില്‍ കൊല്‍ക്കത്ത പൊലീസ് റെയ്ഡ്. ഇതോടപ്പം നാഗേശ്വര റാവുവിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇതോടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുള്ള സ്ഥാപനമാണ് നാഗേശ്വര റാവുവിന്റെ ഭാര്യ പങ്കാളിയായിട്ടുള്ള അഞ്ജലീന മെര്‍ക്കന്റൈല്‍സ്.

നേരത്തെ ശാരദ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയപ്പോള്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫീസിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ച് മമതാ സര്‍ക്കാരിനെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ സിബിഐയെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് മമതാ ബാനര്‍ജി ധര്‍ണയാരംഭിച്ചിരുന്നു.

വിഷയം സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനോ ബലം പ്രയോഗിക്കാനോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയില്‍ നിന്നുണ്ടായത് അനുകൂല ഉത്തരവാണെന്നും ജാനാധിപത്യ വിജയമാണെന്നും പറഞ്ഞ് മമത ധരണ അവാസാനിപ്പിച്ചിരുന്നു. രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്നും ഫെബ്രുവരി 20 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മമത സര്‍ക്കാരിന്റെ പുതിയ നീക്കം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018