Politics

കര്‍ഷകര്‍ക്ക് 6000 രൂപ പ്രഖ്യാപിച്ചപ്പോള്‍ വ്യവസായികളുടെ 3.5 ലക്ഷം കോടി എഴുതി തള്ളി; മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  

രാജ്യത്തെ 15 വന്‍കിട വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയാണ് മോഡി സര്‍ക്കാര്‍ എഴുതി തള്ളിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് 6000 രൂപയുടെ സഹായം പ്രഖ്യാപിച്ചപ്പോഴാണ് വന്‍കിട വ്യവസായികളുടെ കടം എഴുതി തള്ളിയതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകള്‍ കൂടുതലായി പുറത്തുവരികയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവും രാഹുല്‍ ആവര്‍ത്തിച്ചു. കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

വലിയ പ്രഖ്യാപനമെന്ന രീതിയിലാണ് കര്‍ഷകര്‍ക്കുള്ള സഹായത്തെ ബിജെപി വാഴ്ത്തുന്നത്. പക്ഷെ നല്‍കുക ദിവസം 17 രൂപ മാത്രമാണ്. അതേസമയം 15 വന്‍കിട വ്യവസായികളുടെ 3.5 ലക്ഷം കോടി എഴുതി തള്ളി.
രാഹുല്‍ ഗാന്ധി

കര്‍ഷകര്‍ക്ക് നല്‍കുമെന്ന പറയുന്ന തുക കുടുംബത്തിലെ ഓരോരുത്തര്‍ക്കും വീതം വെച്ചുനല്‍കുകയാണെങ്കില്‍ ശരാശരി മൂന്നര രൂപമാത്രമായിരിക്കും അത് എന്നും രാഹുല്‍ പറഞ്ഞു.

രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടയില്‍ മോഡി സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് വിപുലമായ പ്രചാരണം നല്‍കുകയാണ് കോണ്‍ഗ്രസ്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ ഹിന്ദു പത്രം പുറത്തുവിട്ടിരുന്നു. ലോക്‌സഭയില്‍ ഇതിനെ പ്രതിരോധിച്ച പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇത്തരത്തില്‍ ഒരു കത്ത് ഉണ്ടായിരുന്നുവെന്ന് സമതിക്കുകയും ചെയ്തു. അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അതിന് മറുപടി നല്‍കിയിരുന്നുവെന്നാണ് ആരോപണം നിഷേധിച്ചുകൊണ്ട് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018