Politics

‘മോഡി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു’ എന്ന് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍; അവസാനം സത്യം പറഞ്ഞുവെന്ന് സോഷ്യല്‍മീഡിയ 

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ശേഷം ട്വിറ്ററിലും കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'മോഡി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു'വെന്ന് പരിഹാസ രൂപേണ അവതരിപ്പിക്കുന്ന പ്രധാനമന്ത്രി, കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ ചെയ്യാതെ പോയവയെ കുറിച്ചും വിമര്‍ശിക്കുന്നു. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് കോണ്‍ഗ്രസിനെ പരിഹസിക്കുന്ന തരത്തില്‍ ട്വീറ്റുകളുള്ളത്.

അതേസമയം, മോഡി സ്ഥാപനങ്ങളെ തകര്‍ക്കുന്നുവെന്നത് വസ്തുതാപരമായ കാര്യമാണെന്നും അവസാനം സത്യം പറഞ്ഞുവെന്നുമാണ് സോഷ്യല്‍മീഡിയ പറയുന്നത്.

എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തു പറഞ്ഞും പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുമായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം. അതേ കാര്യങ്ങള്‍ ട്വീറ്റ് ചെയ്ത് അവസാനഭാഗത്ത് പരിഹാസ രൂപേണ 'പക്ഷേ മോഡി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു' (but Modi is destroying institution) എന്നാണ് പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് അടിയന്തരാവസ്ഥ ചുമത്തി, പക്ഷേ മോഡി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു. കോണ്‍ഗ്രസ് സൈനികരെ അപമാനിച്ചു, സൈനിക തലവനെ ഗുണ്ട എന്ന് വിളിച്ചു, പക്ഷേ മോഡി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു എന്ന് തുടങ്ങി ഭരണഘടനയിലെ 356ാം വകുപ്പ് ദുരുപയോഗം ചെയ്തുന്നുവെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്വീറ്റിലൂടെ കോണ്‍ഗ്രസിന്റെ മേല്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ മോഡിയുടെ ഭരണകാലത്തുണ്ടായ കോട്ടങ്ങളാണ് ട്വീറ്റിനുള്ള മറുപടിയായി എത്തുന്നത്. നാല് സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഒഴിഞ്ഞുവെന്നും രണ്ട് ആര്‍ബിഐ ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ പലരും രാജി വെച്ചുവെന്നും മറുപടിയിലുണ്ട്. തകര്‍ക്കുന്നു എന്നല്ല, സ്ഥാപനങ്ങള്‍ തകര്‍ത്തു എന്ന് ട്വീറ്റില്‍ തിരുത്താനും കമന്റുകളുണ്ട്.

‘മോഡി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു’ എന്ന് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍; അവസാനം സത്യം പറഞ്ഞുവെന്ന് സോഷ്യല്‍മീഡിയ 

കോണ്‍ഗ്രസിനെ പരിഹസിക്കുന്ന പ്രധാനമന്ത്രി റാഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും ചോദ്യമുണ്ട്.

അഞ്ച് വര്‍ഷത്തെ ഭരണത്തനിടയില്‍ പ്രധാനമന്ത്രി പറഞ്ഞ ഏക സത്യമിതാണെന്ന് പറയുന്ന കമന്റുകളില്‍ അംബാനിക്ക് കൊടുത്ത പണവും, വിദ്യാഭ്യാസ യോഗ്യതയും വിവാഹത്തെ കുറിച്ച് കളവ് പറഞ്ഞതടക്കമുണ്ട്.

‘മോഡി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു’ എന്ന് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍; അവസാനം സത്യം പറഞ്ഞുവെന്ന് സോഷ്യല്‍മീഡിയ 

'ഏറ്റവും വലിയ കള്ളനില്‍ നിന്നും അവസാനം സത്യം പുറത്തു വന്നിരിക്കുന്നു', 'തുടര്‍ന്നും സത്യങ്ങള്‍ ട്വീറ്റ് ചെയ്യുക', 'അവസാനം സത്യം അംഗീകരിച്ചു', 'നമോ' തുടങ്ങിയ കമന്റുകളാണ് കൂടുതലും.

ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോഡിയെ വിമര്‍ശിച്ചോളു പക്ഷെ രാജ്യത്തെ വിമര്‍ശിക്കരുത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പാര്‍ലമെന്റിലും പുറത്തും സത്യം മാത്രമേ ഇതുവരെ താന്‍ പറഞ്ഞിട്ടുള്ളു എന്നും മോഡി വാദിച്ചു.

ബിസി എന്നാല്‍ ബിഫോര്‍ കോണ്‍ഗ്രസെന്നും എഡി എന്നാല്‍ ആഫ്റ്റര്‍ ഡൈനാസ്റ്റിയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് പാര്‍ലമെന്റില്‍ പറഞ്ഞത് ട്വീറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനെ വിമര്‍ശിച്ച മോഡി പ്രതിപക്ഷ മഹാസഖ്യത്തിന് എതിരെയും ഇന്നലെ ആഞ്ഞടിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018