Politics

കെ സുരേന്ദ്രന്‍ ആഗ്രഹത്തെ കടത്തിവെട്ടി സംസ്ഥാന നേതൃത്വം; തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് വാഗ്ദാനം ചെയ്തു 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്ന സീറ്റാണ് തൃശ്ശൂര്‍. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലുള്ള മണ്ഡലമാണ് തൃശ്ശൂര്‍. എന്നാല്‍ ഈ സീറ്റ് ഇപ്പോള്‍ ബിഡിജെഎസിന് നല്‍കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ബിഡിജെഎസ് തൃശ്ശൂര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ തൃശ്ശൂര്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം എടുത്ത നിലപാട്. മത്സരിക്കാനില്ലെന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചത്. അവസാന സമയങ്ങളില്‍ തുഷാര്‍ എടുക്കുന്ന നിലപാട് പോലെയിരിക്കും തൃശ്ശൂര്‍ സീറ്റിന്റെ കാര്യം.

ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അദ്ധ്യക്ഷന്‍ എ നാഗേഷ് വി മുരളീധര പക്ഷക്കാരനാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് നാഗേഷ് ആവശ്യപ്പെട്ടു കഴിഞ്ഞു. നേരത്തെ തന്നെ സുരേന്ദ്രനെ പങ്കെടുപ്പിച്ച് കൊണ്ട് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയിരുന്നു. സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും എന്ന് പ്രതീക്ഷിച്ച് ജില്ലാ നേതൃത്വം നില്‍ക്കവേയാണ് ബിഡിജെഎസിന് സീറ്റ് ഉപാധികളോടെ വാഗ്ദാനം ചെയ്തത്.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നടക്കുന്ന വിഭാഗീയതയെ തുടര്‍ന്നാണ് തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് വാഗ്ദാനം ചെയ്തതെന്ന് കരുതുന്നവരുമുണ്ട്. നേരത്തെ സുരേന്ദ്രനെ പോലെ തന്നെ മുരളീധര പക്ഷ നേതാവായിരുന്ന വിവി രാജേഷിനെ ബിജെപിയിലേക്ക് തിരിക കൊണ്ടുവരുന്നതിനെ പി.കെ കൃഷ്ണദാസ് പക്ഷം എതിര്‍ത്തിരുന്നു. അതേ തരത്തിലുള്ള നീക്കം തന്നെയാണ് സുരേന്ദ്രന് താല്‍പര്യമുള്ള സീറ്റ് ബിഡിജെഎസിന് വാഗ്ദാനം ചെയ്തതെന്ന് മുരളീധര പക്ഷ നേതാക്കള്‍ കരുതുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018