Politics

ഹൈക്കമാന്‍ഡ് സമ്മതം മൂളി; ബംഗാളില്‍ ഇനി കോണ്‍ഗ്രസ്-സിപിഐഎം ധാരണ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മുമായി ധാരണയിലെത്താന്‍ സംസ്ഥാന ഘടകത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസുമായാണോ സിപിഐഎമ്മുമായാണോ കോണ്‍ഗ്രസ് ധാരണയിലെത്തുക എന്ന ചോദ്യങ്ങള്‍ക്ക് അറുതിയായി.

നേരത്തെ തന്നെ ഒന്നിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് നടന്ന ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ഇരുവരും ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടില്ല എന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തി കഴിഞ്ഞു. ബംഗാള്‍ ഘടകവും രാഹുല്‍ ഗാന്ധിയും നടത്തി വന്നിരുന്ന നീക്കങ്ങളുടെ ഫലമായാണ് ഇന്ന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണ മാത്രം പോരാ വേദി പങ്കിടാനും അനുവദിക്കണമെന്ന് സംസ്ഥാനത്തെ സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്.

ബിമന്‍ ബോസ്, സുര്‍ജയ കാന്ത മിശ്ര, മുഹമ്മദ് സലീം എംപി എന്നിവരാണ് യെച്ചൂരിയോട് പരസ്യമായ പ്രചരണത്തിനും വേദി പങ്കിടലിനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് 4 സീറ്റും സിപിഐഎമ്മിന് രണ്ട് സീറ്റുകളും ആണ് ഉള്ളത്. ബ്രിഗേഡ് ഗ്രൗണ്ടിലെ റാലിക്ക് ലക്ഷക്കണക്കിന് പേര് എത്തിയതാണ് സിപിഐഎമ്മിന് ആത്മവിശ്വാസമേകുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നാല്‍ മെച്ചപ്പെട്ട വിജയം ബംഗാളില്‍ നേടാമെന്ന് സിപിഐഎം കരുതുന്നു.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎമ്മിന് പ്രേരിപ്പിക്കുന്നത് ഈ കണക്കുകളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് 39.3ശതമാനം വോട്ടാണ് നേടിയത്. ഇടതുമുന്നണി 29.5 ശതമാനം വോട്ടും. കോണ്‍ഗ്രസ് 9.6 ശതമാനം വോട്ട് നേടി. ബിജെപി 16.9 ശതമാനം വോട്ടാണ് നേടിയത്.

നിലവിലെ കണക്കുകള്‍ അനുസരിച്ച് ഇടത് മുന്നണി വോട്ടും കോണ്‍ഗ്രസ് വോട്ടും ചേര്‍ന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടിനോടൊപ്പമായി. ഈ കണക്കുകള്‍ അനുസരിച്ച് ഇഞ്ചോടിഞ്ച് മത്സരം നടക്കേണ്ടതാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും വന്നതോടെ നഷ്ടപ്പെട്ട തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ തിരികെ പിടിക്കണമെന്ന വാശിയിലുമാണ്.

എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നപ്പോള്‍ സിപിഐഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ വോട്ടിംഗ് അനുഭവം അത്ര നല്ലതല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കണ്ടത് അതാണ്. ഇടത് മുന്നണി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നില്ല.

മുഖ്യപ്രതിപക്ഷമായ ഇടതുമുന്നണിക്ക് 28 സീറ്റുകള്‍ മാത്രം നേടാനായപ്പോള്‍ കോണ്‍ഗ്രസ് 44 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുമുന്നണിയുടെ പെട്ടിയില്‍ വീണിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല ഫലം. ഇങ്ങനെയാണ് അനുഭവമെങ്കിലും നിലവില്‍ സിപിഐഎമ്മിന് കോണ്‍ഗ്രസുമായുള്ള സഖ്യമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.

കഴിഞ്ഞ തവണ 17 ശതമാനത്തോളം വോട്ട് നേടിയ ബിജെപി മുഖ്യപ്രതിപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ബംഗാളില്‍ കാണാന്‍ കഴിയുന്നത്. അത് കൊണ്ട് തന്നെ മികച്ച തെരഞ്ഞെടുപ്പ് വിജയം കൊണ്ട് മാത്രമേ ബിജെപിയെ മറികടന്ന് മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് കടന്നുവരാന്‍ സിപിഐഎംനെ ഇപ്പോള്‍ സഹായിക്കുകയുള്ളൂ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018