Politics

യുഎന്‍എ ചെയര്‍മാന്‍ ജാസ്മിന്‍ ഷായെ ഇറക്കി വയനാട് പിടിക്കാന്‍ സിപിഐ; അദ്യഘട്ട ചര്‍ച്ചകള്‍ സ്ഥിരീകരിച്ച് യുഎന്‍എ

ജാസ്മിന്‍ ഷാ
ജാസ്മിന്‍ ഷാ

നേഴ്‌സുമാരുടെ സമരം നടത്തിയ യുണൈറ്റഡ് നേഴ്‌സസ് സോസിഷേയന്‍ ചെയര്‍മാന്‍ ജാസ്മിന്‍ ഷായെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ആലോചനയുമായി സിപിഐ. സീറ്റില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സിപിഐയുടെ നീക്കം. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായി യുഎന്‍എ സ്ഥിരീകരിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഷങ്ങളായി യുഡിഎഫ് പാരമ്പര്യമുള്ള സീറ്റാണ് വയനാട്. എന്നാല്‍ 2014ല്‍ എംഐ ഷാനവാസിനുള്ള ഭൂരിപക്ഷം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തുലോം കുറഞ്ഞതിലാണ് സിപിഐയുടെ പ്രതീക്ഷ. അതേസമയം, ഷാനവാസിന്റെ മരണംകൊണ്ടുണ്ടായ സഹതാപ തരംഗത്തെ യുഡിഎഫ് വോട്ടാക്കി മാറ്റുമോ എന്ന ആശങ്കയുമുണ്ട്.

ഈ അവസരത്തിലാണ് കേരളത്തില്‍ ഐതിഹാസിക സമരം നടത്തിയ യുഎന്‍എയെ തെരഞ്ഞെടുപ്പ് വേദിയിലെത്തിക്കാന്‍ സിപിഐ തന്ത്രം മെനയുന്നത്. കേരളത്തിലെ അസംഘിടിത മേഖലയായി തുടര്‍ന്നിരുന്ന നേഴ്‌സുമാരെ ഒന്നിച്ചുചേര്‍ത്ത് മാനേജ്‌മെന്റുകളെ വെല്ലുവിളിച്ച് അവകാശങ്ങള്‍ നേടിയെടുത്ത സംഘടനയുടെ ചെയര്‍മാന്‍ ജാസ്മിന്‍ ഷാ മികച്ച സംഘാടകനാണെന്ന അഭിപ്രായം പൊതുവില്‍ ഉയര്‍ന്നിരുന്നു. യുഎന്‍എയുടെ സമരപരിപാടികള്‍ക്ക് സിപിഐ പിന്തുണനല്‍കുകയും ചെയ്തിരുന്നു.

വയനാട് മണ്ഡലത്തില്‍ നേഴ്‌സുമാര്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏകദേശം 50,000 വോട്ടുകളുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇതും സിപിഐയെ ആകര്‍ഷിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാസ്മിന്‍ ഷാ തൃശൂരില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഷായെ മത്സരിപ്പിക്കാന്‍ സിപിഐ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. ബിജെപി ഒഴികെ ആരുമായും സഹകരിക്കാമെന്നാണ് യുഎന്‍എയുടെ നിലപാട്.

ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന യുഎന്‍എയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ്. കാനമായുളള അടുത്ത ബന്ധമുണ്ട് ജാസ്മിന്‍ ഷായ്ക്ക്. ഇത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്തുണ്ട്.

വിഷയത്തില്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് സൂചന

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018