Politics

ഇടതുപക്ഷമാണ് ബിജെപിക്ക് എതിരാളികളെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടെന്ന് പിണറായി വിജയന്‍; ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും, ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം തീരുമാനിക്കേണ്ടത് ബംഗാള്‍ ഘടകം 

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനെതിരെ ഹിന്ദു വിഭാഗങ്ങള്‍ അണിനിരന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും പങ്കെടുത്തു. ചിലരെത്തുന്നത് തടയാന്‍ ശ്രമങ്ങളുണ്ടായെങ്കിലും അവരും എത്തിച്ചേര്‍ന്നു. എല്ലായിടത്തെയും പോലെ യാഥാസ്ഥികരുണ്ട് പക്ഷേ ജനങ്ങളും സംസ്ഥാനവും അവര്‍ക്കൊപ്പമല്ലെന്നും മുഖ്യമന്ത്രി ‘ഇന്ത്യന്‍ എക്‌സ്പ്രസ്സി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ആര് എതിര്‍ക്കുമെന്നും അവരെ കേരളത്തില്‍ ആര് തോല്‍പ്പിക്കുമെന്നുമാണ് നോക്കിക്കാണുന്നത്. ഇടതുപക്ഷമാണ് ബിജെപിയുടെ വിശ്വാസ്യതയുള്ള എതിരാളികള്‍ എന്ന ചിന്ത ജനങ്ങള്‍ക്കുണ്ട്. കേരളത്തെ ബിജെപിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കി മാറ്റുന്നത് ഇവിടത്തെ ഇടതുപക്ഷമാണ്. അതുകൊണ്ട് തന്നെ ന്യൂനപക്ഷം എല്‍ഡിഎഫിനെ പിന്തുണയ്ക്കും
പിണറായി വിജയന്‍

ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ചില പാര്‍ട്ടികള്‍ ഇടത് പക്ഷത്തെ എതിര്‍ക്കുന്നുണ്ട്. പക്ഷേ അവര്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. അത് ഇടതുപക്ഷത്തിനെ ശക്തിപ്പെടുത്തുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ ഗോഹത്യയുടെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചെലുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചതിനെയും പിണറായി വിമര്‍ശിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയെക്കെതിരെയാണ് ഇത്തരം നടപടികള്‍. സംഘ്പരിവാറിനെ പോലെ അത്തരം നടപടികള്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി പിന്തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് നിലപാടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചത് വര്‍ഗീയതയ്ക്ക് വളം വെയ്ച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സംഘ്പരിവാറിന്റെയും ആര്‍എസ്എസിന്റെയും പാത പിന്തുടരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ മതനിരപേക്ഷത എങ്ങനെയാണ് ശക്തിപ്പെടുത്തുക. സത്യത്തില്‍ അത് വര്‍ഗീയതയ്ക്കാണ് വളം വെയ്ക്കുക.

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ നശിക്കുമെന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. രാജ്യത്തെ ജനാധിപത്യം, മതനിരപേക്ഷത, ജനാധിപത്യ സ്ഥാപനങ്ങള്‍ എല്ലാം നശിപ്പിക്കപ്പെടും. ബിജെപി അധികാരത്തില്‍ വരാതിരിക്കുക എന്നതാണ് പ്രധാനം. അതെല്ലാവരും ഉറപ്പാക്കേണ്ടതായിട്ടുണ്ട്. കോണ്‍ഗ്രസുമായി പശ്ചിമ ബംഗാളില്‍ സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അത് പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഘടകമാണ് തീരുമാനിക്കേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018