Politics

ചരിത്രം ചികഞ്ഞ് മുല്ലപ്പള്ളി; അതിലേറെ പിന്നോട്ട് പോയി കോടിയേരിയുടെ മറുപടി; സിപിഐഎം-ബിജെപി ‘ബന്ധം’ പറഞ്ഞ് വാക്പോര്

സിപിഐഎമ്മും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പ് ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന പ്രചാരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ആരെ കബളിപ്പിക്കാണ് കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുളള സിപിഐഎം-ബിജെപി ബന്ധം ആരോപിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയനാണ് സിപിഐഎം-ബിജെപി ബന്ധം ആദ്യമായി തുടങ്ങിയതെന്ന് മുല്ലപ്പളളി പറഞ്ഞു.

പിണറായി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴേ ഈ ബന്ധമുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ വോട്ട് ചെയ്തപ്പോള്‍ ഇത് കണ്ടതാണ്.സിപിഐഎം-ബിജെപി ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ സമയം വരുമ്പോള്‍ പുറത്തുവിടും. 1977ല്‍ കൂത്തുപറമ്പില്‍ മത്സരിക്കുമ്പോള്‍, ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ പിണറായിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പ്രത്യുപകാരമായി കാസര്‍കോട് ഉദുമയില്‍ മത്സരിച്ച കെ.ജി മാരാരെ തെരഞ്ഞെടുപ്പില്‍ സിപിഐഎം സഹായിച്ചുവെന്നാണ് മുല്ലപ്പളളി ഇന്ന് രാവിലെ പറഞ്ഞത്.

അതേസമയം പിണറായി വിജയന്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബിജെപി ഉണ്ടായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിന് മറുപടി നല്‍കി. പിണറായി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 1970ലാണ്.

അന്ന് ബിജെപി ഒന്നും ഇല്ലാത്ത കാലമാണ്. ഇത്തരത്തിലുളള പ്രചരണങ്ങള്‍ നടത്തുമ്പോള്‍ വസ്തുതാപരമായിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടേ. പിന്നീട് പിണറായി വിജയന്‍ മത്സരിച്ചത് 1977ലാണ്. അത് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പാണ്. ജനതാ പാര്‍ട്ടിയുമായിട്ടാണ് അന്ന് ബന്ധമുണ്ടാക്കിയത്.

അന്ന് ബിജെപി എന്ന് പറയുന്ന പാര്‍ട്ടിയെ ഇല്ലാ എന്നതാണ് വസ്തുത. ആരെ കബളിപ്പിക്കാനാണ് അദ്ദേഹം ഇത്തരത്തിലുളള പ്രചരണങ്ങള്‍ നടത്തുന്നത്. ഞങ്ങളൊക്കെ ആര്‍എസ്എസിന്റെ അടി വാങ്ങിയവരും, അവരുടെ മര്‍ദ്ദനമേറ്റവരും ആക്രമണത്തിന് ഇരയായവരുമാണ്. അതുകൊണ്ട് ആര്‍എസ്എസ് ബന്ധം പറഞ്ഞ് സിപിഐഎമ്മിനെ പേടിപ്പിക്കാന്‍ മുല്ലപ്പളളി വരേണ്ടാ എന്നും കോടിയേരി വ്യക്തമാക്കി.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും-ബിജെപിയും തമ്മില്‍ ഒരു ധാരണ രൂപപ്പെട്ട് വരുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെക്കുറിച്ച് പറഞ്ഞത്.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുക എന്നുളളതാണ്. സിപിഐഎമ്മിന്റെ ലക്ഷ്യവും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുക എന്നതാണ്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കണമെന്ന സിപിഐഎമ്മിന്റെയും ബിജെപിയുടെയും ആഗ്രഹം ഒന്നിച്ചുചേരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഐക്യം ഇവിടെ രൂപപ്പെട്ട് കൊണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018