Politics

മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി, താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചു; സുധീരനോട് കളത്തിലിറങ്ങാന്‍ ഹൈക്കമാന്‍ഡ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് ഉമ്മന്‍ ചാണ്ടി. മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമ്മന്‍ചാണ്ടിയെ മത്സരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യത കുറവാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ഇടുക്കി സീറ്റില്‍ മത്സരിപ്പിക്കാനുള്ള ആലോചനകളും ഉയര്‍ന്നിരുന്നു. പരമാവധി സീറ്റ് നേടിയെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ മത്സരത്തില്‍നിന്നും ഉമ്മന്‍ചാണ്ടി പിന്മാറുകയാണെന്നാണ് വിവരം. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് പൊതുവില്‍ കോണ്‍ഗ്രസിനകത്തുള്ള വികാരം.

അതേസമയം വിഎം സുധീരനോട് മത്സരത്തിനിറങ്ങാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിച്ചേക്കും. ചര്‍ച്ചകള്‍ക്കായി സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ വീണ്ടും കളത്തിലിറങ്ങും. സിറ്റിങ് എംപിമാരില്‍ എറണാകുളത്ത് കെവി തോമസ് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. പ്രദേശിക വികാരം എതിരായി നില്‍ക്കുന്ന കെ.വി തോമസിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം പരസ്യമാക്കിയിട്ടില്ല.

കണ്ണൂരില്‍ കെ സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.വയനാട് ഷാനിമോള്‍ ഉസ്മാനും എംഎം ഹസ്സനും വടകരയില്‍ എപി അബ്ദുള്ളക്കുട്ടിയും കാസര്‍കോട് സുബ്ബറായിയും പരിഗണനയിലുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018