Politics

ഇക്കുറി എംഎ ബേബി മല്‍സരിക്കില്ല, സിപിഐഎം പിബി അംഗങ്ങളില്‍ മല്‍സരിക്കുക ബംഗാളില്‍ നിന്ന് മുഹമ്മദ് സലിം മാത്രം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി മത്സരിക്കില്ല. പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലിം മാത്രമായിരിക്കും മത്സരിക്കുകയെന്നാണ് സൂചന. സിപിഐഎം പോളിറ്റ്ബ്യൂറോ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായാണ് വിവരം.

ബംഗാളിലെ രാജ് ഗഞ്ജ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മുഹമ്മദ് സലിം. അദ്ദേഹം മല്‍സരിക്കുന്ന കാര്യത്തില്‍ മാത്രമാണ് പോളിറ്റ് ബ്യൂറോയില്‍ നിന്നുള്ള നിര്‍ദ്ദേശമുള്ളത്. എംഎ ബേബി അടക്കം മറ്റ് പിബി അംഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളില്ല. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് എംഎ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നായിരുന്നു ബേബിയുടെ പക്ഷം. ചുറുചുറുക്കുള്ള യുവാക്കള്‍ കേരളത്തില്‍ മത്സരിക്കാനുണ്ടെന്നും എം എ ബേബി അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ തവണ കൊല്ലത്ത് നിന്നും മല്‍സരിച്ച എംഎ ബേബി, എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു.

കേരളത്തില്‍ കടുത്ത മല്‍സരമാണുണ്ടാവുകയെന്നാണ് സിപിഐഎം വിലയിരുത്തല്‍. ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയാകാനുള്ള സിപിഐഎം താല്‍പര്യത്തിന് കോണ്‍ഗ്രസും പച്ചക്കൊടി വീശിയിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ധാരണയിലെത്താന്‍ ഇന്നാണ് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്.

നേരത്തെ തന്നെ ഒന്നിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് നടന്ന ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ഇരുവരും ധാരണയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടില്ല എന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തി കഴിഞ്ഞു. ബംഗാള്‍ ഘടകവും രാഹുല്‍ ഗാന്ധിയും നടത്തി വന്നിരുന്ന നീക്കങ്ങളുടെ ഫലമായാണ് ഇന്ന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018