Politics

എസ്എം കൃഷ്ണയുടെ വാക്കുകള്‍ കോണ്‍ഗ്രസിനല്ല ക്ഷീണമുണ്ടാക്കുക, അദ്ദേഹത്തിന് തന്നെയെന്ന് കോണ്‍ഗ്രസ്; ‘എന്തെങ്കിലും ബഹുമാനം അദ്ദേഹത്തിനോടുണ്ടായിരുന്നുവെങ്കില്‍ അതും പോയി’ 

കോണ്‍ഗ്രസ് അദ്ധ്യക്ഷനല്ലാതിരിക്കെ തന്നെ രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെട്ടതിനാലാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന എസ്എം കൃഷ്ണയുടെ വാക്കുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കൃഷ്ണയുടെ ഇപ്പോഴത്തെ വാക്കുകള്‍ കോണ്‍ഗ്രസിനല്ല അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് തന്നെയാണ് ക്ഷീണമുണ്ടാക്കുക എന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു.

ഇന്നദ്ദേഹം നടത്തിയ പ്രസ്താവനകള്‍ കേട്ടു. എനിക്ക് അദ്ദേഹത്തോട് ഏതെങ്കിലും തരത്തില്‍ ബഹുമാനമുണ്ടായിരുന്നുവെങ്കില്‍ അത് പോയി. ഇന്നദ്ദേഹം പറഞ്ഞത് മുഴുവന്‍ അസംബന്ധമായ കാര്യങ്ങളാണ്. എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്ന് ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ഈ വാര്‍ധക്യ കാലത്തും അദ്ദേഹത്തിന് കൂടുതല്‍ അംഗീകാരം വേണം. അതിന് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഈ സംസാരങ്ങള്‍ കോണ്‍ഗ്രസിനല്ല അദ്ദേഹത്തിന് തന്നെയാണ് ക്ഷീണമുണ്ടാക്കുക എന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

46 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വിടേണ്ടി വന്നത് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലമാണെന്ന് കൃഷ്ണ പറഞ്ഞിരുന്നു. 2009 മുതല്‍ 2014 വരെയുള്ള കാലം പാര്‍ട്ടിക്കകത്ത് അസഹനീയമായിരുന്നുവെന്നും കൃഷ്ണ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018