Politics

ചെലവിന് വകയില്ല; ബംഗാളില്‍ പാര്‍ട്ടി ഓഫീസ്  15000 രൂപയ്ക്ക് സിപിഐഎം വാടകയ്ക്ക് കൊടുത്തു; ഇനി കോച്ചിങ് സെന്റര്‍  

പാര്‍ട്ടി ദുര്‍ബലമായ പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തഫണ്ട് കണ്ടെത്താനാകാതെ സിപിഐഎം ഓഫീസ് വാടകയ്ക്ക് കൊടുത്തു. പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുനിസിപ്പാലിറ്റി ഏഴാം വാര്‍ഡിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് വാടകയ്ക്ക് കൊടുത്തത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത്‌റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്.

റബിന്‍ സെന്‍ ഭവന്‍ എന്ന് പേരിട്ട ഓഫീസ് 1999ല്‍ മെയ് ദിനത്തിലായിരുന്നു ഉദ്ഘാടനം ചെയ്തത്. 18 കൊല്ലം പിന്നിടുമ്പോള്‍ പാര്‍ട്ടിക്ക് ഓഫീസ് കൈവിടേണ്ടിവന്നു. 15000 രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചകാര്യം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നാരായണന്‍ ചന്ദ്രഘോഷ് പിടിഐയോട് സമ്മതിച്ചു. സിപിഐഎമ്മിന്റെ ബംഗാളിലെ 34 വര്‍ഷത്തെ തുടര്‍ഭരണം 2011ലായിരുന്നു അവസാനിച്ചത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പിലും മമത ബാനര്‍ജി അധികാരം നിലനിര്‍ത്തി.

പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഏറ്റവും ശക്തമായ സ്വാധീനമുള്ള ജില്ലകളിലൊന്നായിരുന്നു ബര്‍ധമാന്‍. ഇപ്പോള്‍ പൂര്‍വ ബര്‍ധമാന്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 15 എംഎല്‍എമാരാണ് ഉള്ളത്. സിപിഐഎമ്മിന് ഒരു എംഎല്‍എ മാത്രം. പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ഘോഷ് അറിയിച്ചു. 18 കൊല്ലം മുമ്പ് 422 അംഗം കമ്മിറ്റിയാണ് പാര്‍ട്ടി ഓഫീസ് പണിയാനുള്ള ഫണ്ട് സമാഹരിച്ചത്.

ഓഫീസ് നിലനിര്‍ത്തിക്കൊണ്ടുപോവുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. വൈദ്യുതി ബില്ല് അടക്കണം, മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് കൊടുക്കണം എന്നിങ്ങനെയുള്ള ചെലവുകളുണ്ട്. അത് കുറച്ചുകൊണ്ടുവാരാന്‍ ഓഫീസ് കൈവിടുന്നതിലൂടെ കഴിയും. വാടകയായി കിട്ടുന്ന പൈസ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനും കഴിയുമെന്ന് ഘോഷ് പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഗുസ്‌കാര മേഖലാ കമ്മിറ്റി കേന്ദ്രീകരിച്ചായിരിക്കും ഇനി നടക്കുക.

സ്വപന്‍ പാല്‍ എന്നയാളാണ് ഓഫീസ് വാടകയ്ക്ക് എടുത്തത്. കോച്ചിങ് സെന്റായിരിക്കും ഇനി ഈ കെട്ടിടം. ഇതിന് മുന്നോടിയായി ഓഫീസിലുണ്ടായിരുന്ന ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ മാറ്റി. കെട്ടിടം പൂര്‍ണമായി നവീകരിച്ചാണ് കോച്ചിങ് സെന്റര്‍ തുടങ്ങുന്നത്. പാര്‍ട്ടി ഓഫീസില്‍ ഇരിക്കാന്‍ പോലും ആളെ കിട്ടാത്തതുകൊണ്ടാണ് വാടകയ്ക്ക് കൊടുക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018